Big stories

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 77.6 ലക്ഷമായി; 69.4 ലക്ഷം രോഗമുക്തര്‍

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 77.6 ലക്ഷമായി; 69.4 ലക്ഷം രോഗമുക്തര്‍
X

ന്യൂഡല്‍ഹി: 24 മണിക്കൂറിനുളളില്‍ ഇന്ത്യയില്‍ 54,366 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 690 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 77,61,312 ആയി. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 6,95,509 പേരാണ് ചികില്‍സയിലുളളത.് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,17,306 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 69,48,497 പേരാണ് രോഗമുക്തരായത്.

മഹാരാഷ്ട്രയാണ് രാജ്യത്ത് കൊവിഡ് രോഗവ്യാപനം ഏറ്റവും തീവ്രമായ സംസ്ഥാനം. സംസ്ഥാനത്ത് 1,59,346 സജീവ കേസുകളാണ് ഉള്ളത്. 14,15,679 പേര്‍ രോഗമുക്തരായി. 42,633 പേര്‍ മരിച്ചു.

കര്‍ണാടകയില്‍ 1,00,459 സജീവ രോഗികളാണ് ഉള്ളത്. 671618 പേര്‍ രോഗമുക്കതരായി. 10696 പേര്‍ മരിച്ചു.

മൂന്നാം സ്ഥാനത്തുള്ള കേരളത്തില്‍ 93,527 സജീവ കേസുകളാണ് ഉളളത്. 2,67,082 പേര്‍ രോഗമുക്തരായി. 1,232 പേര്‍ മരിച്ചു.

പശ്ചിമ ബംഗാളില്‍ 35,579ഉം തമിഴ്‌നാട്ടില്‍ 35,480 ഉം ഡല്‍ഹിയില്‍ 24,117ഉം സജീവ കേസുകളാണ് ഉള്ളത്.

ഇന്നത്തോടെ രാജ്യത്തെ പരിശോധനകളുടെ എണ്ണം 10 കോടിയായി.

ഭാരത് ബയോടെക്കിന് കൊവിഡ് വാക്‌സിന്‍ പരിശോധന തുടരാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അനുമതി നല്‍കി. അതുവഴി മൂന്നാം ഘട്ട പരീക്ഷണം തുടരാന്‍ കഴിയും. ഒന്ന് രണ്ട് ഘട്ടങ്ങളിലെ വിശദപരിശോധനയ്ക്ക് ശേഷമായിരിക്കും മരുന്നു പരീക്ഷണവുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നല്‍കുക.

ലോകത്ത് ഇതുവരെ കൊവിഡ് രോഗബാധിതരുടെ എണ്ണം 4,15,95,980 ആയിട്ടുണ്ട്. 11,35,880 പേരാണ് രോഗം മൂലം മരിച്ചത്.

Next Story

RELATED STORIES

Share it