Big stories

ഇന്ത്യ അതിന്റെ അടിസ്ഥാന മൂല്യങ്ങളെ വഞ്ചിക്കുന്നു: ആംനസ്റ്റി ഇന്റര്‍നാഷണല്‍

ഇന്ത്യന്‍ അധികാരികളെ സംബന്ധിച്ചിടത്തോളം വസ്തുതകള്‍ ഇപ്പോള്‍ പ്രശ്‌നമല്ല. റിപ്പോര്‍ട്ടുകള്‍ പഠിക്കുന്നതിനും അവരുടെ ശുപാര്‍ശകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നതിനും പകരം, ആവര്‍ത്തിച്ച് ശക്തമായി സത്യം സംസാരിക്കുന്ന മനുഷ്യാവകാശ സംഘടനയെ നിശബ്ദമാക്കുകയാണ് ചെയ്തത്.

ഇന്ത്യ അതിന്റെ അടിസ്ഥാന മൂല്യങ്ങളെ വഞ്ചിക്കുന്നു: ആംനസ്റ്റി ഇന്റര്‍നാഷണല്‍
X

ന്യൂയോര്‍ക്ക്: സമകാലിക ഇന്ത്യ അതിന്റെ അടിസ്ഥാന മൂല്യങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സീനിയര്‍ ഡയറക്ടര്‍ രജത് ഖോസ്ല. സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും നീണ്ട പാരമ്പര്യമുള്ള ഇന്ത്യയില്‍ നിന്നും ഒരുകാലത്ത് പടിഞ്ഞാറ് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പാരമ്പര്യങ്ങളെയെല്ലാം ബലി കഴിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോഴത്തെ ഭരണം വിമര്‍ശനാത്മക മാധ്യമപ്രവര്‍ത്തകരെ ജോലിയില്‍ നിന്ന് പിഴുതെറിയുന്നു, വിദ്യാര്‍ത്ഥികള്‍, അക്കാദമിക്, അഭിഭാഷകര്‍, പ്രവര്‍ത്തകര്‍ എന്നിവരെ 'തീവ്രവാദ വിരുദ്ധ' നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്യുന്നു, ന്യൂനപക്ഷങ്ങളെ ജനക്കൂട്ടം തെരുവിലിട്ട് അക്രമിക്കുന്നു.' ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനു ശേഷം 'ദ ഗാര്‍ഡിയനി' ല്‍ എഴുതിയ ലേഖനത്തിലാണ് രജത് ഖോസ്ല ഇന്ത്യ അതിന്റെ പാരമ്പര്യങ്ങള്‍ നശിപ്പിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത്.


ഇന്ത്യന്‍ അധികാരികളെ സംബന്ധിച്ചിടത്തോളം വസ്തുതകള്‍ ഇപ്പോള്‍ പ്രശ്‌നമല്ല. റിപ്പോര്‍ട്ടുകള്‍ പഠിക്കുന്നതിനും അവരുടെ ശുപാര്‍ശകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നതിനും പകരം, ആവര്‍ത്തിച്ച് ശക്തമായി സത്യം സംസാരിക്കുന്ന മനുഷ്യാവകാശ സംഘടനയെ നിശബ്ദമാക്കുകയാണ് ചെയ്തത്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും സ്‌കൂളില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന കുട്ടികള്‍ക്കു വേണ്ടിയും, ജാതി വിവേചനത്തിന് ഇരയായവര്‍ക്കൊപ്പവും, കൊവിഡ് 19 പകര്‍ച്ചവ്യാധി സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നിഷേധിച്ചതിനും കൊല്ലപ്പെട്ട മുസ്‌ലിംകള്‍ക്കു വേണ്ടിയും പ്രചാരണം നടത്തി.


ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ഇത്തരം പ്രശ്‌നങ്ങളില്‍ ആംനസ്റ്റി ഇടപെടുന്നുതായും രജത് ഖോസ്ല വ്യക്തമാക്കി. ചൈനയില്‍, സിന്‍ജിയാങ്ങിലെ വൈഗൂറുകളെയും മറ്റ് മുസ്‌ലിം ഗ്രൂപ്പുകളെയും പീഡിപ്പിക്കുന്നത് ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഒരു ആഗോള പ്രചാരണത്തിന് നേതൃത്വം നല്‍കി. ഹോങ്കോങ്ങില്‍ ചൈന നടത്തുന്ന കൈയേറ്റങ്ങള്‍ക്കതെരിയും ഇടപെടുന്നുണ്ട്. പാക്കിസ്ഥാനില്‍, നിര്‍ബന്ധിത തിരോധാനത്തിനെതിരെ വളരെക്കാലമായി പ്രചാരണം നടത്തിയിട്ടുണ്ട്, അവിടെ ആളുകള്‍ അവരുടെ പ്രിയപ്പെട്ടവരില്‍ നിന്ന് അകന്നുപോകുകയും ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ പോലും ഒരു വിവരവുമില്ലാതെ അകറ്റി നിര്‍ത്തപ്പെടുന്നുമുണ്ട്. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരെ നിശബ്ദമാക്കുന്നതിനെതിരെയും ഞങ്ങള്‍ സംസാരിച്ചു. മതനിന്ദാ നിയമപ്രകാരം കുറ്റാരോപിതരായ ആളുകള്‍ക്കു വേണ്ടിയും സംസാരിക്കുന്നു. എന്നിട്ടും ഇവിടങ്ങളിലെല്ലാം ആംനസ്റ്റി ഇന്റര്‍നാഷണല്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നു.


എന്നാല്‍ ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ അവിടെ ആംനസ്റ്റി ഇന്റര്‍നാഷണലിന പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും രജത് ഖോസ്ല പറഞ്ഞു. വര്‍ഷങ്ങളായി ഔദ്യോഗിക ഭീഷണികള്‍, ഭയപ്പെടുത്തലുകള്‍, ഉപദ്രവങ്ങള്‍ എന്നിവ നേരിട്ടു. ഈ സാഹചര്യത്തിലാണ് മനുഷഅയാവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്കു വേണ്ടി ഉയര്‍ന്നിരുന്ന ആംനസ്റ്റിയുടെ ശബ്ദം ഇന്ത്യയില്‍ നിലച്ചതെന്നും രജത് ഖോസ്ല പറഞ്ഞു.




Next Story

RELATED STORIES

Share it