ഇടുക്കിയിലും വയനാട്ടിലും വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

വയനാട് വൈത്തിരിയിലും ഇടുക്കി വെള്ളയാംകുടിയിലുമായാണ് അപകടം നടന്നത്. വയനാട് വൈത്തിരിയില്‍ കോഴിക്കോട് ഭാഗത്തുനിന്ന് കല്ലുമായി വന്ന കാറും ടിപ്പറും കൂട്ടിയിടിച്ചാണ് മൂന്നുപേര്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ കോഴിക്കോട്- മൈസൂരു ദേശീയപാതയില്‍ പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയിലായിരുന്നു അപകടം.

ഇടുക്കിയിലും വയനാട്ടിലും വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

വയനാട്/ഇടുക്കി: സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. വയനാട് വൈത്തിരിയിലും ഇടുക്കി വെള്ളയാംകുടിയിലുമായാണ് അപകടം നടന്നത്. വയനാട് വൈത്തിരിയില്‍ കോഴിക്കോട് ഭാഗത്തുനിന്ന് കല്ലുമായി വന്ന ടിപ്പറും കാറും കൂട്ടിയിടിച്ചാണ് മൂന്നുപേര്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ കോഴിക്കോട്- മൈസൂരു ദേശീയപാതയില്‍ പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയിലായിരുന്നു അപകടം. ബംഗളൂരുവില്‍നിന്ന് വരികയായിരുന്ന കാര്‍ യാത്രക്കാരായ തിരൂര്‍ താളാനൂര്‍ സ്വദേശികളായ ഉരുളിയത്ത് കഹാര്‍ (28), സുഫിയാന്‍, തോട്ടുമ്മല്‍ സാബിര്‍ (29) എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. സംഭവസ്ഥലത്തുതന്നെ രണ്ടുപേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിനു കാരണമെന്ന് കരുതുന്നു. ഇടുക്കി കട്ടപ്പനയ്ക്കടുത്ത് വെള്ളയകുടിയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വെള്ളയാംകുടി സ്വദേശികളായ രാജന്‍, ഏലിയാമ്മ എന്നിവരാണ് മരിച്ചത്. നാലുപേരാണ് ഓട്ടോയിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

NSH

NSH

Our Contributor help bring you the latest article around you


RELATED STORIES

Share it
Top