- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കർഷക കൂട്ടക്കുരുതിയിൽ യുപി സര്‍ക്കാരിനോട് അടിയന്തര റിപോര്‍ട്ട് തേടി സുപ്രിംകോടതി
നിങ്ങള്‍ ശരിയായി അന്വേഷിക്കുന്നില്ല എന്നതാണ് തങ്ങള്‍ക്ക് ലഭിച്ച പരാതിയെന്ന് കോടതി യുപി സര്‍ക്കാര്‍ അഭിഭാഷകനോട് പറഞ്ഞു.

ന്യൂഡല്‍ഹി: കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ലഖിംപുര്‍ ഖേരി സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അടിന്തര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടു. സുപ്രിംകോടതി സ്വമേധയാ എടുത്ത കേസില്‍ നാളെ വീണ്ടും വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരൊക്കെ മരിച്ചു, എഫ്‌ഐആറില്‍ ആരുടെയൊക്കെ പേരുകളുണ്ട്. എത്ര പേരെ അറസ്റ്റ് ചെയ്തു തുടങ്ങിയ വിശദമായ വിവരങ്ങള്‍ റിപോര്‍ട്ടില്‍ വേണമെന്ന് ബെഞ്ച് യുപി സര്‍ക്കാരിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
സംഭവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ പൊതുതാപര്യ ഹരജി സംബന്ധിച്ചും സുപ്രിംകോടതി വിവരങ്ങള്‍ തേടിയിട്ടുണ്ട്.
മകനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ മരണപ്പെട്ട ഒരാളുടെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും അവര്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ ഒരു സന്ദേശം ലഭിച്ചുവെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ഉടന്‍ ആശയവിനിമയം നടത്തുകയും അവര്‍ക്ക് വേണ്ട മെഡിക്കല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് നിര്‍ദേശിച്ചു.
നിങ്ങള്‍ ശരിയായി അന്വേഷിക്കുന്നില്ല എന്നതാണ് തങ്ങള്‍ക്ക് ലഭിച്ച പരാതിയെന്ന് കോടതി യുപി സര്‍ക്കാര്‍ അഭിഭാഷകനോട് പറഞ്ഞു. അന്വേഷണത്തിനായി കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടെന്നും തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കാമെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കി. എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവം നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















