- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെയ് നാലുവരെ കര്‍ശന നിയന്ത്രണം വേണമെന്ന് ഹൈക്കോടതി; ഒത്തുചേരല്‍ പാടില്ല
നിര്‍ദ്ദേശം ലംഘിച്ച് അനധികൃതമായി ആരെങ്കിലും ഒത്തുചേര്‍ന്നാല്‍ അവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം കേസെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നാലുവരെ കര്‍ശന നിയന്ത്രണം വേണമെന്ന് ഹൈക്കോടതി.നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ദിവസം സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം, കൂടിച്ചേരലുകള്‍ ഒഴിവാക്കണം എന്നിങ്ങനെ ആവശ്യങ്ങള്‍ ഉന്നയിച്ച് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്.
ഹരജിയില്‍ കഴിഞ്ഞ ആഴ്ച കോടതി വാദം കേട്ടിരുന്നു.നാളെ മുതല്‍ നാലു വരെ ഒരു തരത്തിലുള്ള ഒത്തു ചേരലുകളും ഉണ്ടാകരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങളും അനുവദിക്കരുത്. പോലിസും ജില്ലാ ഭരണകൂടങ്ങളും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.നിര്‍ദ്ദേശം ലംഘിച്ച് അനധികൃതമായി ആരെങ്കിലും ഒത്തുചേര്‍ന്നാല്‍ അവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം കേസെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















