Big stories

സംസ്ഥാനത്ത് കനത്ത മഴ, 13 ജില്ലകളില്‍ അലര്‍ട്ട്; കടലാക്രമണ സാധ്യത, തീരദേശത്ത് ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്ത മഴ, 13 ജില്ലകളില്‍ അലര്‍ട്ട്; കടലാക്രമണ സാധ്യത, തീരദേശത്ത് ജാഗ്രത നിര്‍ദ്ദേശം
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ 13 ജില്ലകളില്‍ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലും കണ്ണൂരിലുമാണ് ഓറഞ്ച് അലര്‍ട്ട്. വയനാട്, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കാസര്‍കോട് മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. നാളെയും മറ്റന്നാളും മഴ കൂടുതല്‍ ശക്തമാകും. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തില്‍ മഴ കനക്കുന്നതിന് കാരണം. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മഴ കനത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂ തുറന്നു. ടോള്‍ ഫ്രീ നമ്പറായ 1077 ല്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും സഹായത്തിനായി ബന്ധപ്പെടാം.

മഴ കനത്തതിനാല്‍ എല്ലാ ജില്ലകളിലും മുന്‍കരുതലെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. മലയോര മേഖലകളില്‍ രാത്രിയാത്രാ നിരോധനം കളക്ടര്‍മാര്‍ തീരുമാനിക്കും. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്നും കടലില്‍ പോയി കാണാതായ മത്സ്യത്തൊഴികളെ കണ്ടെത്തി. വിഴിഞ്ഞം സ്വദേശികളായ മുഹമ്മദ് ഹനീഫ, മീര സാഹിബ്, അന്‍വര്‍ എന്നിവ!ര്‍ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്തെത്തി. ഇവര്‍ സുരക്ഷിതരാണെന്ന് അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എറണാകുളം തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും കലൂര്‍ സ്‌റ്റേഡിയത്തിലും വെള്ളം നിറഞ്ഞു.

മലയോരമേഖലകളിലേക്ക് യാത്രാ നിയന്ത്രണമേ!പ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി.

മഴ കനത്ത് പെയ്തതോടെ പ്രകൃതിക്ഷോഭം കണക്കിലെടുത്തു തിരുവനന്തപുരം ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കണ്ട്രോള്‍ റൂം തുറന്നു 0471 2333101, 9497920015,101. ബോണക്കാട് 111 പേരെ മാറ്റിപാര്‍പ്പിച്ചു. കനത്ത മഴയില്‍ പോത്തന്‍കോട് ഹോട്ടലിലെ മതില്‍ ഇടിഞ്ഞു് വീണു. വെള്ളിയാഴ്ച ഉദ്ഘാടനം നടന്ന മൊണാര്‍ക്ക് എന്ന ആംബര ഹോട്ടലിലെ മതിലാണ് ഇടിഞ്ഞ് വീണത്. തൊട്ടടുത്ത വീടിന്റെ ഭാഗത്തേക്കാണ് വീണതെങ്കിലും നാശനഷ്ടങ്ങള്‍ ഒന്നും ഇല്ല.

കൊല്ലത്ത് മലയോരമേഖകളില്‍ ശക്തമായ മഴ തുടരുകയാണ്. കൊല്ലം തീരത്ത് മൂന്ന് ദിവസത്തേക്ക് മല്‍സ്യ ബന്ധന നിരോധനം ഏര്‍പ്പെടുത്തി. മലയോര മേഖലയില്‍ രാത്രിയാത്രാ നിയന്ത്രണമേര്‍പ്പെടുത്തി. മലയോര മേഖലകളിലേയും വെള്ളച്ചാട്ടങ്ങളിലെയും വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്.

താലൂക്ക് ഓഫീസുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കനത്ത മഴയില്‍ ആലുവയിലെ 20 ഓളം കടകളില്‍ വെള്ളം കയറി. സ്വകാര്യ ബസ്സ് സ്റ്റാന്‍ റിന് സമീപമുളള കടകളിലാണ് വെള്ളം കയറിയത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതാണ് കണക്കുകൂട്ടല്‍.

അതേസമയം, 16 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11 മുതല്‍ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതല്‍ അര്‍ധരാത്രി വരെയും) സാധാരണയില്‍ കൂടുതലാവാന്‍ സാധ്യത ഉള്ളതിനാല്‍ തീരദേശങ്ങളില്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. വേലിയേറ്റ സമയങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളില്‍ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും സാധ്യതയുണ്ട്. തീരദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കുക. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മല്‍സ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോവാന്‍ പാടുള്ളതല്ല.

Next Story

RELATED STORIES

Share it