Big stories

ബിജെപിക്ക് തിരിച്ചടി; ഹരിയാനയില്‍ തൂക്കുസഭ, എല്ലാ കണ്ണുകളും ദുഷ്യന്ത് ചൗത്താലയിലേക്ക്

ഇരു പാര്‍ട്ടിക്കും മാന്ത്രിക സംഖ്യയായ 46 എത്തിപ്പിടിക്കാന്‍ സാധിക്കാത്തതിനാല്‍ ദുഷ്യന്ത് ചൗത്താലയുടെ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി)യെ ഒപ്പംകൂട്ടി സര്‍ക്കാര്‍ രൂപീകരണത്തിനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്.

ബിജെപിക്ക് തിരിച്ചടി; ഹരിയാനയില്‍ തൂക്കുസഭ, എല്ലാ കണ്ണുകളും ദുഷ്യന്ത് ചൗത്താലയിലേക്ക്
X

ചണ്ഡീഗഡ്: എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ നിലംപരിശാക്കി കോണ്‍ഗ്രസ് കനത്ത മുന്നേറ്റം നടത്തിയ ഹരിയാനയെ കാത്തിരിക്കുന്നത് തൂക്കുസഭ. പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിക്കാതിരുന്ന ബിജെപി ഒടുവിലെ വിവരമനുസരിച്ച് 40 സീറ്റുകളിലും കോണ്‍ഗ്രസ് 31 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

മാന്ത്രിക സംഖ്യയായ 46 എത്തിപ്പിടിക്കാന്‍ സാധിക്കാത്തതിനാല്‍ ദുഷ്യന്ത് ചൗത്താലയുടെ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി)യെ ഒപ്പംകൂട്ടി സര്‍ക്കാര്‍ രൂപീകരണത്തിനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയുമായി ചര്‍ച്ച നടത്താനും വ്യക്തത വരുത്താനും ബിജെപി പ്രകാശ്‌സിംഗ് ബാദലിന്റെ സഹായം തേടിയതായാണ് പുതിയ വിവരം. അതിനിടെ ഇതേ ശ്രമവുമായി കോണ്‍ഗ്രസും മുന്നോട്ടുപോകുകയാണ്. ജെജെപിയെയും സ്വതന്ത്ര്യരേയും ഒപ്പംകൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്റെയും ശ്രമം. കര്‍ണാടക മോഡലില്‍ ജെജെപി സ്ഥാനാര്‍ത്ഥി ദുഷ്യന്ത് ചൗത്താലക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

കോണ്‍ഗ്രസ് തനിച്ച് ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കിയത് ഹരിയാനയിലാണ്. പാര്‍ട്ടി നേതാക്കള്‍ പോലും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് ഹരിയാണയില്‍ കോണ്‍ഗ്രസ് നടത്തിയത്.

90ല്‍ 75ല്‍ അധികം സീറ്റുകള്‍ നേടാമെന്ന മോഹവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 40 സീറ്റു മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അതേസമം 2014ല്‍ 15 സീറ്റില്‍ മാത്രം വിജിയച്ച കോണ്‍ഗ്രസ് ഇപ്പോള്‍ 31 സീറ്റിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ഓംപ്രകാശ് ചൗത്താലയുടെ ഐഎന്‍എല്‍ഡിക്കാണ് വലിയ തിരിച്ചടിയുണ്ടായത്. കഴിഞ്ഞ തവണ 18 സീറ്റില്‍ വിജയിച്ച ഐഎന്‍എല്‍ഡി ഒരിടത്ത് മാത്രമാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം ഐഎന്‍എല്‍ഡിയില്‍ പിളര്‍ന്ന് രൂപീകൃതമായ ജെജെപി ആദ്യ നിയമസഭാ പോരാട്ടത്തില്‍ 10 സീറ്റുകള്‍ നേടി മുന്നിട്ട് നില്‍ക്കുകയാണ്.

Next Story

RELATED STORIES

Share it