Big stories

രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഹാര്‍ദിക് പട്ടേല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

പ്രക്ഷോഭത്തിനിടെ വിസ്‌നഗര്‍ ബിജെപി എംഎല്‍എ റുഷികേഷ് പട്ടേലിന്റെ ഓഫിസ് തകര്‍ത്ത കേസിലും ഹാര്‍ദിക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഹാര്‍ദിക് പട്ടേല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
X

അഹമ്മദാബാദ്: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ ജഡീഷ്യല്‍ കസ്റ്റഡിയില്‍. ഇന്നലെ അഹമ്മദാബാദിലെ വിരാംഗാമില്‍ നിന്നാണ് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2015 ആഗസ്ത് 25 ന് അഹമ്മദാബാദില്‍ നടന്ന റാലിയില്‍ അക്രമമുണ്ടായതിനെത്തുടര്‍ന്ന് പ്രാദേശിക െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് പട്ടേലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2016 ല്‍ ജാമ്യത്തിലിറങ്ങിയ ഹാര്‍ദിക്കിനെതിരെ 2018 ല്‍ വീണ്ടും കേസെടുത്തിരുന്നു. ഈ കേസില്‍ അദ്ദേഹത്തിന്റെ ഹര്‍ജി തള്ളിയ കോടതി ഇന്നലെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഹാജരാകുന്നതില്‍ നിന്ന് പതിവായി ഇളവ് ആവശ്യപ്പെടുന്നത് വിചാരണ വൈകിപ്പിക്കാനാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ ക്രോസ് വിസ്താരം നടത്തേണ്ട പട്ടേല്‍ വിചാരണ വൈകിപ്പിക്കുമെന്ന ഉദ്ദേശ്യത്തോടെ സ്ഥിരമായി ഹാജരാകാതിരിക്കുന്നതിലൂടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

ഹാര്‍ദികിനെ കൂടാതെ പ്രക്ഷോഭം നയിച്ച ലാല്‍ജിത് പട്ടേലിനെതിരെയും ശിക്ഷ വിധിച്ചിരുന്നു. പ്രക്ഷോഭത്തിനിടെ വിസ്‌നഗര്‍ ബിജെപി എംഎല്‍എ റുഷികേഷ് പട്ടേലിന്റെ ഓഫിസ് തകര്‍ത്ത കേസിലും ഹാര്‍ദിക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഹാര്‍ദിക് ഉള്‍പ്പടെ 17 പേര്‍ക്കെതിരെയായിരുന്നു കേസ്. കേസില്‍ അറസ്റ്റിലായിരുന്ന ഹാര്‍ദിക് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. അയ്യായിരത്തോളം വരുന്ന ജനക്കൂട്ടമാണ് ഓഫിസ് തകര്‍ത്തത്.

Next Story

RELATED STORIES

Share it