Big stories

ഹജ്ജ്; ഈ വര്‍ഷം അനുമതി 60000 തീര്‍ത്ഥാടകര്‍ക്കു മാത്രം

ഹജ്ജ് ചെയ്യുന്നവര്‍ 18-60 വയസ്സിനിടയിലായിരിക്കണം, നല്ല ആരോഗ്യ ശേഷി ഉള്ളവരാകണം,

ഹജ്ജ്; ഈ വര്‍ഷം അനുമതി 60000 തീര്‍ത്ഥാടകര്‍ക്കു മാത്രം
X

മക്ക: ഈ വര്‍ഷം 60000 തീര്‍ത്ഥാടകര്‍ക്കു മാത്രമാണ് ഹജ്ജ് കര്‍മത്തിന് അനുമതി നല്‍കുകയെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ഭീഷണിയെ തുടര്‍ന്നാണ് ഇത്. സ്വദേശികളും വിദേശികളും ഉള്‍പ്പടെയാണ് ഹജ്ജാജിമാരുടെ എണ്ണം 60000 ആയി നിജപ്പെടുത്തിയിട്ടുള്ളത്.

ഹജ്ജിനുള്ള കൂടുതല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മന്ത്രാലയം പുറത്തിറക്കി. ഹജ്ജ് ചെയ്യുന്നവര്‍ 18-60 വയസ്സിനിടയിലായിരിക്കണം, നല്ല ആരോഗ്യ ശേഷി ഉള്ളവരാകണം, ഹജ്ജ് യാത്ര ചെയ്യുന്നതിന് മുമ്പ് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഏതെങ്കിലും അസുഖത്തിന് ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയരായവര്‍ ആകരുത് എന്നീ നിബന്ധനകളും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

തീര്‍ഥാടകര്‍ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിരിക്കണം. ഇത് തെളിയിക്കുന്ന ഔദ്യോഗിക രേഖ ഉണ്ടായിരിക്കണം. സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച അംഗീകൃത പട്ടികയില്‍ ഉള്ള വാക്‌സിനായിരിക്കണം എടുത്തത്. വിദേശ തീര്‍ഥാടകര്‍ സൗദി അറേബ്യയില്‍ എത്തുമ്പോള്‍ തന്നെ മൂന്നു ദിവസത്തേക്ക് ക്വാറന്റയ്‌നില്‍ പോകണം എന്നും നിബന്ധനയുണ്ട്.

വാക്സിനിലെ ആദ്യ ഡോസ് ഒന്നാം ശവ്വാല്‍ മാസവും 2-ാം ഡോസ് സൗദി അറേബ്യയില്‍ എത്തുന്നതിനുമുമ്പ് 14-ാം ദിവസത്തിനുള്ളിലും ആകണം എടുക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും ഉള്‍പ്പടെയുള്ള കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് മാത്രമേ ഹജ്ജ് അനുവദിക്കുകയുള്ളൂ എന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it