Big stories

'വായു' നാളെ പുലര്‍ച്ചെയോടെ ഗുജറാത്ത് തീരം തൊടും; സര്‍വ്വ സന്നാഹങ്ങളുമായി അധികൃതര്‍

നാളെ പുലര്‍ച്ചെയോടെ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 12 മണിക്കൂറിനകം വായു കൂടുതല്‍ ശക്തി സംഭരിച്ച് സംഹാര രൂപം പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.

വായു നാളെ പുലര്‍ച്ചെയോടെ ഗുജറാത്ത് തീരം തൊടും; സര്‍വ്വ സന്നാഹങ്ങളുമായി അധികൃതര്‍
X

അഹമ്മദാബാദ്: അറബിക്കടലില്‍ കഴിഞ്ഞ രണ്ടു ദിവസമായി രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക്. നാളെ പുലര്‍ച്ചെയോടെ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 12 മണിക്കൂറിനകം വായു കൂടുതല്‍ ശക്തി സംഭരിച്ച് സംഹാര രൂപം പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.

ഗുജറാത്ത് തീരത്ത് പോര്‍ബന്ദറിനും മാഹുവയ്ക്കും ഇടയിലൂടെയാവും മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റ് കടന്നുപോവുക. തീരപ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിത്തുടങ്ങിയതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.

ചുഴലിക്കാറ്റിനെ നേരിടാന്‍ അധികൃതര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കച്ച് മുതല്‍ ദക്ഷിണ ഗുജറാത്ത് വരെയുള്ള തീരപ്രദേശം മുഴുവന്‍ അതിജാഗ്രത പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍ ഏതാനും ദിവസത്തേക്ക് കടലില്‍ പോവരുതെന്ന് മുന്നറിയിപ്പുണ്ട്.

Next Story

RELATED STORIES

Share it