സ്വര്‍ണക്കടത്ത്; യുഎഇ കോണ്‍സുല്‍ ജനറല്‍ നേരിട്ട് കള്ളക്കടത്ത് നടത്തിയെന്ന് കസ്റ്റംസ്
ഈജിപ്ത്, മൊറോക്കോ, യുഎഇ സ്വദേശികളായ വനിതകളെ ഉപയോഗിച്ചാണ് സ്വര്‍ണമെത്തിച്ചത്
BY NAKN10 Aug 2021 5:29 AM GMT

X
NAKN10 Aug 2021 5:29 AM GMT
കോഴിക്കോട്: തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ നേരിട്ട് കള്ളക്കടത്ത് നടത്തിയെന്ന് കസ്റ്റംസിന്റെ പരാമര്‍ശം. സ്വപ്ന സുരേഷിന് നല്‍കിയ ഷോക്കോസ് നോട്ടീസിലാണ് പരാമര്‍ശം. പ്രതികളുടെ രഹസ്യ മൊഴി ഉദ്ധരിച്ചാണ് കസ്റ്റംസിന്റെ പരാമര്‍ശങ്ങള്‍
യുഎഇ കോണ്‍സുല്‍ ജനറല്‍ മൂന്ന് തവണ നേരിട്ട് സ്വര്‍ണമെത്തിച്ചു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്വര്‍ണക്കടത്തുകാരായ വിദേശ വനിതകളെ കോണ്‍സുലേറ്റില്‍ താമസിപ്പിച്ച് സുരക്ഷയൊരുക്കി. ഈജിപ്ത്, മൊറോക്കോ, യുഎഇ സ്വദേശികളായ വനിതകളെ ഉപയോഗിച്ചാണ് സ്വര്‍ണമെത്തിച്ചത്. കോണ്‍സുലേറ്റ് ജീവനക്കാര്‍ വിദേശത്തേക്ക് പോകുമ്പോഴെല്ലാം കറന്‍സി കടത്ത് നടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. നയതന്ത്ര പരിരക്ഷയുടെ മറവിലാണ് കള്ളക്കടത്ത് നടത്തിയതെന്നും നോട്ടീസില്‍ പറയുന്നു.
Next Story
RELATED STORIES
ആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMT