Big stories

ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്‌ലാം വിരുദ്ധത: ലഭിച്ചത് ഓര്‍ക്കാനിഷ്ടപ്പെടാത്ത തിരിച്ചടി

'ഇസ്‌ലാമിക തീവ്രവാദികളില്‍' നിന്നും മോചിതയായി നാട്ടിലേത്തുന്ന സോഫിയെ സ്വീകരിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്നെ വിമാനത്താവളത്തിലെത്തി.

ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്‌ലാം വിരുദ്ധത: ലഭിച്ചത് ഓര്‍ക്കാനിഷ്ടപ്പെടാത്ത തിരിച്ചടി
X

പാരീസ്: രാജ്യത്ത് ഇസ്‌ലാം മത വിശ്വാസികള്‍ക്കെതിരെ കര്‍ശനമായ നിയമങ്ങള്‍ പാസാക്കിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അതിനുള്ള തിരിച്ചടി ലഭിച്ചത് ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വിധത്തില്‍. ഏറ്റവുമധികം പ്രതിസന്ധികള്‍ നിറഞ്ഞ മതമാണ് ഇസ്‌ലാം എന്നും മുസ് ലിംകള്‍ അതില്‍ നിന്നും പിന്മാറി രാജ്യപുരോഗതിയില്‍ പങ്കെടുക്കണം എന്നും പ്രസംഗിച്ച ഫ്രഞ്ച് പ്രസിഡന്റിന് ദിവസങ്ങള്‍ക്കകം കേള്‍ക്കേണ്ടി വന്നത് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ സോഫീ പെട്രോണിന്റെ ഇസ്‌ലാം ആശ്ലേഷ വാര്‍ത്തയാണ്. സോഫി പെട്രോണ്‍ തന്നെയാണ് അത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്ത് നോക്കി വെളിപ്പെടുത്തിയത്. ഇസ്‌ലാം ആശ്ലേഷിച്ച എന്നെ ഇനി സോഫീ പെട്രോണ്‍ എന്നു വിളിക്കരുതെന്നും മറിയം എന്ന പുതിയ പേര് വിളിച്ചാല്‍ മതി എന്നും അവര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

മാലിയില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ സായുധര്‍ തട്ടികൊണ്ടുപോയ സോഫീ പെട്രോണിനെ ഫ്രാന്‍സ് നയതന്ത്ര ഇടപെടലുകളിലൂടെ മോചിപ്പിക്കുകയായിരുന്നു. 'ഇസ്‌ലാമിക തീവ്രവാദികളില്‍' നിന്നും മോചിതയായി നാട്ടിലേത്തുന്ന സോഫിയെ സ്വീകരിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്നെ വിമാനത്താവളത്തിലെത്തി. സോഫിയുടെ തടവു ജീവിതത്തിലെ അനുഭവങ്ങള്‍ വിവരിക്കുന്നതിന് വാര്‍ത്താ സമ്മേളനവും ഫ്രഞ്ച് അധികൃതര്‍ ഒരുക്കിയിരുന്നു. എന്നാല്‍ വിമാനമറങ്ങിയ സോഫീ പെട്രോണിനെ കണ്ട് എല്ലാവരും അമ്പരന്നു. തല മറച്ച്, ശരീരം മൂടുന്ന വസ്ത്രം ധരിച്ച് പൂര്‍ണമായും ഇസ്‌ലാമിക വേഷത്തിലായിരുന്നു അവര്‍ എത്തിയത്. തന്റെ ഇസ്ലാം ആശ്ലേഷ വിവരം അവര്‍ ഇമ്മാനുവല്‍ മാക്രോണിനോട് വ്യക്തമാക്കുകയും ചെയ്തു.

' ഇനി നിങ്ങളെന്നെ സോഫീ എന്ന് വിളിക്കരുത്. എന്റെ പേര് മറിയം എന്നാണ്. ഞാനൊരു മുസ്‌ലിമാണ്. ഇവിടെ തിരികെ എത്താനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി തന്നതിന് മാലി ഗവണ്‍മെന്റിന് നന്ദി, ഫ്രഞ്ച് ഗവണ്‍മെന്റിനും (അവര്‍ ചെയ്തിട്ടുണ്ടെങ്കില്‍) . ഇനിയും തിരികെ മാലിയിലേക്ക് പേവണമെന്നാണ് ആഗ്രഹം. അവിടെ വെച്ച് എനിക്ക് അടിമുടി മാറ്റം വന്നിരിക്കുന്നു.' എന്നാണ് അവര്‍ പറഞ്ഞത്. ശേഷം തന്നെ കാത്തിരുന്ന കുടുംബാംഗങ്ങള്‍ക്കരികിലേക്ക് നടന്നു നീങ്ങി. ഇതോടെ നേരത്തെ നിശ്ചയിച്ച സ്വീകരണ പരിപാടികളും വാര്‍ത്താ സമ്മേളനവും എല്ലാം ഒഴിവാക്കി ഇമ്മാനുവല്‍ മാക്രോണും സംഘവും വേഗം തന്നെ സ്ഥലം വിടുകയായിരുന്നു.

Next Story

RELATED STORIES

Share it