Big stories

പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; വ്യാഴാഴ്ച മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രക്ഷോഭം

ദിവസേന അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍, ഇരൂനൂറ് കര്‍ഷകര്‍ എന്ന നിലയാകും പ്രതിഷേധം. വര്‍ഷക്കാലസമ്മേളനം അവസാനിക്കുന്നത് വരെ ശക്തമായി സമരം തുടരാനാണ് തീരുമാനം.

പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; വ്യാഴാഴ്ച മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രക്ഷോഭം
X

ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റിന് മുന്നില്‍ വച്ചുള്ള പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍. റിലേ സമരം വ്യഴാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തില്‍ പ്രതിഷേധം അനുവദിക്കാന്‍ കഴിയില്ലെന്നും അതീവ സുരക്ഷാ മേഖലയായ പാര്‍ലമെന്റ് പരിസരത്തേക്ക് മാര്‍ച്ചു നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും വേദി ജന്തര്‍ മന്തറിലേക്ക് മാറ്റണമെന്നും ഡല്‍ഹി പോലിസ് ആവശ്യപെട്ടിരുന്നു.

എന്നാല്‍ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. വര്‍ഷകാല സമ്മേളനത്തിന്റെ ഒന്നാം ദിവസം സമ്മേളനം നിര്‍ത്തിവച്ച് കര്‍ഷകരുടെ വിഷയങ്ങളെ പറ്റി ചര്‍ച്ച നടത്തണമെന്ന് ശിവദാസന്‍ എംപിയും, ഇളമരം കരിം എംപിയും രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.

വരും ദിവസങ്ങളില്‍ കര്‍ഷക സമരം കൂടുതല്‍ ശക്തമാകുമെന്ന് കര്‍ഷക നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. .ദിവസേന അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍, ഇരൂനൂറ് കര്‍ഷകര്‍ എന്ന നിലയാകും പ്രതിഷേധം. വര്‍ഷക്കാലസമ്മേളനം അവസാനിക്കുന്നത് വരെ ശക്തമായി സമരം തുടരാനാണ് തീരുമാനം.

Next Story

RELATED STORIES

Share it