Big stories

നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്തിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

രാഹുല്‍ ഗാന്ധിക്കെതിരേ കപില്‍ സിബലും ഗുലാംനബി ആസാദും

നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്തിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
X

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും നേതാക്കള്‍ എഴുതിയ കത്തിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബിജെപിയാണെന്ന മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ പരസ്യവിമര്‍ശനത്തിനു കാരണമാക്കിയത്. രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരേ കപില്‍ സിബലും ഗുലാം നബി ആസാദും ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തെത്തി. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ കാലാവധി തീരുന്നതിനെ തുടര്‍ന്നാണ് 23 ഓളം നേതാക്കള്‍ നേതൃമാറ്റം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി എഐസിസിക്കു കത്തെഴുതിയത്. എന്നാല്‍, കത്തെഴുതിയവര്‍ ബിജെപിയുമായി കൈ കോര്‍ക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇത്തരമൊരു പരാമര്‍ശം ഉയര്‍ന്നതോടെയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്കു കാരണമായത്. കത്തെഴുതാന്‍ തിരഞ്ഞെടുത്ത സമയവും അനുചിതമാണ്. സോണിയ ഗാന്ധി ആശുപത്രിയില്‍ കഴിയുമ്പോഴും രാജസ്ഥാനില്‍ പ്രതിസന്ധി നടക്കുമ്പോഴുമാണ് നേതാക്കള്‍ കത്തെഴുതിയത്. ഇത് അംഗീകരിക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. കത്തിനു പിന്നില്‍ ബിജെപിയാണെന്നു തെളിഞ്ഞാല്‍ രാജിവയ്ക്കാമെന്നായിരുന്നു മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ മറുപടി.

സുപ്രിംകോടതി അഭിഭാഷകനും മുതിര്‍ന്ന നേതാവുമായ കപില്‍ സിബല്‍ ട്വിറ്ററിലൂടെ പരസ്യപ്രതികരണവുമായാണ് രംഗത്തെത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ നേതൃത്വത്തിനെതിരേ ഒരു പ്രസ്താവന പോലും താന്‍ നടത്തിയിട്ടില്ലെന്നും രാജസ്ഥാന്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഹൈക്കോടതിയില്‍ താന്‍ നിലപാടെത്തു. ഇത്രയുമൊക്കെ ചെയ്തിട്ടും ഇപ്പോള്‍ താന്‍ ബിജെപിക്കൊപ്പം ചേര്‍ന്നുവെന്നാണ് പറയുന്നതെന്നായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം രാഹുല്‍ഗാന്ധി അധ്യക്ഷപദവിയില്‍ നിന്നു മാറിനിന്ന ശേഷം സോണിയാ ഗാന്ധിയാണ് ഇടക്കാല അധ്യക്ഷയായത്. എന്നാല്‍, ഇടക്കാല അധ്യക്ഷ പദവിയുടെ കാലാവധി തീര്‍ന്നതോടെ പദവി ഒഴിയാമെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നെങ്കിലും പുതിയ നേതാവായി ആരെത്തുമെന്ന ആശങ്ക പാര്‍ട്ടിക്കുള്ളിലുണ്ട്. സോണിയ അധ്യക്ഷസ്ഥാനത്ത് തുടരണമെന്നാണ്

മന്‍മോഹന്‍ സിങിന്റെയും എ കെ ആന്റണിയുടെയും ആവശ്യം. അതേസമയം, നേതൃമാറ്റവുമായി ബന്ധപ്പെട്ട് 23 നേതാക്കള്‍ എഴുതിയ കത്ത് ചോര്‍ന്നതിനെ കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. സച്ചിന്‍ പൈലറ്റ് വിഷയത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിനു പുറത്താക്കപ്പെട്ട മുന്‍ വക്താവ് സഞ്ജയ് ഝാ ദിവസങ്ങള്‍ക്കു മുമ്പ് കത്തിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. നിരാശരായ നൂറോളം കോണ്‍ഗ്രസ് നേതാക്കള്‍ കത്തെഴുതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് കോണ്‍ഗ്രസ് വക്താവ് തന്നെ രംഗത്തെത്തിയതിനു പിന്നാലെയാണ് കത്ത് പുറത്തായത്. ഏതായാലും, കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീരുകയല്ല, കൂടുതല്‍ വഷളാവുകയാണെന്ന സൂചനയാണ് പുറത്തുവരുന്നതെന്നു വ്യക്തമാണ്.

Explosion in Congress over letter demanding change of leadership; Kapil Sibal and Ghulam Nabi Azad against Rahul Gandhi





Next Story

RELATED STORIES

Share it