- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗൾഫ് മേഖലയിൽ ആശങ്കയൊഴിയാതെ കൊവിഡ് വ്യാപനം; വിമാന ടിക്കറ്റിന് തുക കണ്ടെത്താനാവാതെ പ്രവാസികൾ
ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് മുപ്പത്തിയാറായിരം രൂപ നിരക്കുവരുമെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു

ദുബൈ: ഗൾഫ് മേഖലയിൽ ആശങ്കയൊഴിയാതെ കൊവിഡ് വ്യാപന നിരക്ക് വർധിക്കുന്നു. ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 48,954 ആയി. 276 പേര്‍ മരിച്ചു. അതേസമയം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നോര്‍ക്കവഴി രജിസ്ട്രേഷന്‍ ചെയ്യുമ്പോഴും വിമാന ടിക്കറ്റിന് തുക കണ്ടെത്താനാവാതെ പ്രയാസത്തിലാണ്.
ശമ്പളം മാനദണ്ഡമാക്കി താഴെതട്ടിലുള്ളവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമാവുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന മുപ്പത് ലക്ഷത്തിലേറെ മലയാളികളില്‍ അമ്പതു ശതമാനവും സാധാരണക്കാരായ തൊഴിലാളികളാണ്.
കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിച്ചതും ലേബര്‍ കാംപുകളിൽ തിങ്ങിക്കഴിയുന്ന തൊഴിലാളികളാണ്. പ്രതിമാസം ആയിരം ദിര്‍ഹത്തില്‍ കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന ഇവരില്‍ പലര്‍ക്കും കഴിഞ്ഞ ഒരുമാസമായി ശമ്പളവുമില്ല. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് നോര്‍ക്കവഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോഴും വിമാന ടിക്കറ്റിന് എങ്ങനെ തുക കണ്ടെത്തുമെന്ന വിഷമത്തിലാണിവര്‍.
ഒരുവശത്തേക്ക് മാത്രം ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് മുപ്പത്തിയാറായിരം രൂപ നിരക്കുവരുമെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സന്ദര്‍ശക വിസയില്‍ ജോലിതേടി ഗള്‍ഫിലെത്തി വിസാകാലധി കഴിഞ്ഞവരെയും തൊഴില്‍ നഷ്ടമായവരെയും ആദ്യഘട്ടത്തില്‍ നാട്ടിലേക്ക് എത്തിക്കുക. എന്നാല്‍ ആഹാരത്തിന് പോലും സന്നദ്ധ സംഘടനകളെ ആശ്രയിക്കേണ്ടി വരുന്ന ഇവരില്‍ പലര്‍ക്കും ഭീമമായ ടിക്കറ്റ് നിരക്ക് കാരണം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ വരും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















