Big stories

തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അര്‍ബുദ രോഗ ബാധിതനായ അദ്ദേഹം നാളുകളായി ചികില്‍സയിലായിരുന്നു.വിദേശത്തും നാട്ടിലുമായി ചികില്‍സ തുടര്‍ന്നു വരികയായിരുന്നു.അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതോടെ ചികില്‍സയുടെ ഭാഗമായി എറണാകുളത്തെ വീട്ടിലായിരുന്നു താമസം.ഇന്നു ഉച്ചയ്ക്ക് 2.30 ഓടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.കഴിഞ്ഞ മൂന്നു തവണയായി കുട്ടനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന തോമസ് ചാണ്ടി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നുവെങ്കിലും പിന്നീട് ആലപ്പുഴയിലെ റിസോര്‍ട് കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നു വരികയായിരുന്നു

തോമസ് ചാണ്ടി അന്തരിച്ചു
X

കൊച്ചി: മുന്‍ ഗതാഗത മന്ത്രിയും എന്‍സിപി സംസ്ഥാന പ്രഡിഡന്റും ആലപ്പുഴ കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു.72 വയസായിരുന്നു.അര്‍ബുദ രോഗ ബാധിതനായ അദ്ദേഹം നാളുകളായി ചികില്‍സയിലായിരുന്നു.വിദേശത്തും നാട്ടിലുമായി ചികില്‍സ തുടര്‍ന്നു വരികയായിരുന്നു.അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതോടെ ചികില്‍സയുടെ ഭാഗമായി എറണാകുളത്തെ വീട്ടിലായിരുന്നു താമസം.അടുത്തിടെയും വിദേശത്ത് പോയി ചികില്‍സ നടത്തിയ ശേഷം മടങ്ങിയെത്തിയതായിരുന്നു.ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.മരണ സമയത്ത് മക്കളും ബന്ധുക്കളും സമീപത്തുണ്ടായിരുന്നു.കഴിഞ്ഞ മൂന്നു തവണയായി കുട്ടനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന തോമസ് ചാണ്ടി പിണറായി വിജയന്റെ നേതൃതത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നുവെങ്കിലും പിന്നീട് ആലപ്പുഴയില്‍ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നു വരികയായിരുന്നു.കെഎസ്‌യു വിലൂടെയാണ് തോമസ് ചാണ്ടി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.പിന്നീട് യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു.വിദേശത്ത് അടക്കം വ്യവസായങ്ങള്‍ നടത്തിവന്നിരുന്ന തോമസ് ചാണ്ടി സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്

കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി ഐ സി എന്ന പാര്‍ടി രൂപീകരിച്ചതോടെയായിരുന്നു. കെ കരുണാകരനുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിച്ചത്.ഡി ഐ സി കെ പിന്നീട് എന്‍സിപിയില്‍ ലയിച്ചതോടെയാണ് തോമസ് ചാണ്ടി എന്‍സിപിയില്‍ എത്തുന്നത്.2006 ല്‍ കുട്ടനാട് നിയോജകമണ്ഡലത്തില്‍ നിന്നാണ് തോമസ് ചാണ്ടി ആദ്യമായി നിയമ സഭയില്‍ എത്തുന്നത്.സിറ്റിംഗ് എംഎല്‍എയായിരുന്ന കെ സി ജോസഫിനെ പരാജയപ്പെടുത്തിയാണ് തോമസ് ചാണ്ടി വിജയിച്ചത്. പിന്നീട് 2011 ല്‍ നടന്ന തിരഞ്ഞെടുപ്പിലും കെ സി ജോസഫിനെ തോമസ് ചാണ്ടി പരാജയപ്പെടുത്തി.2016 ല്‍ വീണ്ടും കുട്ടനാട് തന്നെ മല്‍സരിച്ച തോമസ് ചാണ്ടി തിരഞ്ഞെടുപ്പെട്ടു.പിന്നീട് പിണറായി വിജയന്‍ മന്ത്രി സഭയില്‍ നിന്നും ആരോപണത്തെ തുടര്‍ന്ന് എന്‍ സി പിയിലെ തന്നെ എ കെ ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായെങ്കിലും ആലപ്പുഴയിലെ റിസോര്‍ടിനായി കായല്‍ കൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് 2017 നവംബര്‍ 15 ന് തോമസ് ചാണ്ടിയും മന്ത്രി സ്ഥാനം രാജിവെച്ചു.തുടര്‍ന്നാണ്് തോമസ് ചാണ്ടി എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്.മന്ത്രിയായിരുന്ന സമയത്തും തോമസ് ചാണ്ടി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വിദേശത്ത് അടക്കം ചികില്‍സ നടത്തിയെങ്കിലും രോഗത്തില്‍ നിന്നും പൂര്‍ണമായും മുക്തി നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതോടെ അദ്ദേഹം ക്ഷീണിതനായിരുന്നു.ചികില്‍സയുടെ ഭാഗമായിട്ടായിരുന്നു കുട്ടനാട്ടിലെ വീട്ടില്‍ നിന്നും എറണാകുളത്തെ വീട്ടിലേക്ക് അദ്ദേഹം താമസം മാറ്റിയത്.കുട്ടനാട്ടിലെ ചേന്നംങ്കരി പള്ളി സെമിത്തേരിയില്‍ ആയിരിക്കും സംസ്്ക്കാര ചടങ്ങുകള്‍ നടക്കുക.

Next Story

RELATED STORIES

Share it