മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നു പ്രോസിക്യുഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു

കൊച്ചി:വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ പി സി ജോര്‍ജ്ജിനെതിരെ പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജ്ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ പി സി ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.ഇതു സംബന്ധിച്ച് തിങ്കളാഴ്ച അപ്പീല്‍ നല്‍കുമെന്നാണ് അറിയുന്നത്.
പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നു പ്രോസിക്യുഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസിലെ ബാധിക്കുമെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
പി സി ജോര്‍ജ്ജ് വെണ്ണലയില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.എന്നാല്‍ സാമൂഹിക സാഹചര്യത്തെ കുറിച്ച് പതിവ് ശൈലിയില്‍ പറയുകയാണ് ചെയ്തതെന്നും മുന്‍ കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പി സി ജോര്‍ജ്ജിന്റെ വാദം.തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇത്തരമൊരു കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും പി സി ജോര്‍ജ്ജ് കോടതിയില്‍ വാദിച്ചിരുന്നു.
ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജി ഇന്ന് വിധി പറയാനായി മാറ്റുകയായിരുന്നു.സമാന രീതിയില്‍ തിരുവനന്തപുരത്ത് പ്രസംഗത്തിയതിന് ഫോര്‍ട്ട് പോലിസ് പി സി ജോര്‍ജ്ജിനെതിരെ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പി സി ജോര്‍ജ്ജിനെ ഉപാധികളോടെ കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് എറണാകുളം പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് പാലാരിവട്ടം പോലിസ് പി സി ജോര്‍ജ്ജിനെതിരെ കേസെടുത്തത്.
RELATED STORIES
കെട്ടിടനികുതി ഇനത്തില് അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMTമുഖ്യമന്ത്രിയെ വെടിവച്ചുകൊല്ലണമെന്ന പരാമര്‍ശം; പി സി ജോര്ജിന്റെ...
2 July 2022 5:38 PM GMTഫാര്മസിസ്റ്റിന്റെ കൊലപാതകം: പോലിസ് കമ്മീഷണര്ക്കെതിരേ നടപടി...
2 July 2022 5:28 PM GMTമണ്ണെണ്ണ വില കുത്തനെ കൂട്ടി കേന്ദ്രം; ലിറ്ററിന് 14 രൂപയുടെ വര്ധന
2 July 2022 5:20 PM GMTപിണറായിയെ നിയന്ത്രിക്കുന്നത് ഫാരീസ് അബൂബക്കര്; അമേരിക്കന് ബന്ധം...
2 July 2022 5:00 PM GMTമാധ്യമ പ്രവര്ത്തകന് സുബൈറിന്റെ ജാമ്യം നിഷേധിച്ച വിവരം പോലിസ്...
2 July 2022 4:51 PM GMT