വന്‍ ട്വിസ്റ്റ്: ഏകനാഥ് ഷിന്‍ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകീട്ട് 7.30ന്
. ഫഡ്‌നാവിസ് സര്‍ക്കാരിന്റെ ഭാഗമാകില്ല. ഇത് ഏകനാഥ് ഷിന്‍ഡേയുടെ സര്‍ക്കാരാണെന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രഖ്യാപനം. രാത്രി 7ന് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കും. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

മുംബൈ: വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും.ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഫഡ്‌നാവിസ് സര്‍ക്കാരിന്റെ ഭാഗമാകില്ല. ഇത് ഏകനാഥ് ഷിന്‍ഡേയുടെ സര്‍ക്കാരാണെന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രഖ്യാപനം. രാത്രി 7ന് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കും. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.
ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുന്നത് ബാലാസാഹേബ് താക്കറെയ്ക്കുള്ള ആദരമാണ്. കോണ്‍ഗ്രസിനെതിരേയാണ് ബാലാസാഹേബ് താക്കറെ പൊരുതിയത്. പുതിയ സര്‍ക്കാരില്‍ താന്‍ പങ്കാളിയാകില്ലെന്നും മന്ത്രിസ്ഥാനത്തേക്കില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.
കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യത്തിന്റെ മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്ത് വികസന പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചു. രണ്ടു മന്ത്രിമാരാണ് സാമ്പത്തിക തട്ടിപ്പുകേസില്‍പ്പെട്ടത്. എല്ലാ ദിവസവും വീരസവര്‍ക്കര്‍ അപമാനിക്കപ്പെട്ടു. ഓരോ ദിവസവും നാമെല്ലാം അപമാനിതരാകുകയായിരുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു. ബാലാസാഹേബിന്റെ ആശയങ്ങളും ഹിന്ദുത്വയും സംരക്ഷിക്കുക എന്നതു മുന്‍നിര്‍ത്തിയാണ് പുതിയ സഖ്യമെന്ന് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുക എന്നതാണ് പ്രദാനലക്ഷ്യമെന്നും ഷിന്‍ഡെ പറഞ്ഞു.
രണ്ടര വര്‍ഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് നിലംപതിച്ചത്.വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ ഉദ്ദവ് രാജി വച്ചൊഴിയുകയായിരുന്നു.
വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണയുമായിട്ടാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചത്. ഷിന്‍ഡേയും ഫഡ്‌നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെന്ന് ഏകനാഥ് ഷിന്‍ഡേ പ്രതികരിച്ചു. മഹാരാഷ്ട്രയെ വികസനത്തിലേക്ക് നയിക്കുമെന്നും ഷിന്‍ഡേ പറഞ്ഞു.1980ല്‍ ശിവസേനയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഏകനാഥ് ഷിന്‍ഡേ 2004 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായി. ഉദ്ദവ് സര്‍ക്കാരിന്റെ നഗര വികസന മന്ത്രി ആയിരുന്നു ഏകനാഥ് ഷിന്‍ഡേ. ഉദ്ദവ് സര്‍ക്കാരിനെ വീഴ്ത്താന്‍ നേതൃത്വം നല്‍കിയ ഷിന്‍ഡേ തന്നെ ഇപ്പോള്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ്.
അതിനിടെ, ഉദ്ദവ് താക്കറെയെ പുറകില്‍ നിന്ന് കുത്തിയെന്ന് ഒരു കാര്‍ട്ടൂണ്‍ സഹിതം ശിവസേന വക്താവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്തും ട്വീറ്റ് ചെയ്തു. വിശ്വാസ വോട്ടെടുപ്പിന് ഉദ്ദവ് താക്കറെ തയ്യാറാവണമായിരുന്നെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തോറാട്ടും പറഞ്ഞു. സഖ്യത്തിന്റെ ഭാവി ചര്‍ച്ച ചെയ്യാന്‍ നിയമസഭാ മന്തിരത്തില്‍ എംഎല്‍എമാരുടെ യോഗവും കോണ്‍ഗ്രസ് വിളിച്ചു.
RELATED STORIES
'ബാബരി ദിനത്തില്‍ ഞങ്ങള്‍ ഈദ്ഗാഹ് കമാനം തകര്‍ക്കും'; പരസ്യഭീഷണിയുമായി...
19 Aug 2022 5:22 AM GMTരാജസ്ഥാനില്‍ ദലിതര്‍ക്കെതിരായ ആക്രമണം തുടരുന്നു; അധ്യാപികയെ...
18 Aug 2022 5:49 AM GMT'റിസര്‍ച്ച് സ്കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല'; പ്രിയ...
17 Aug 2022 9:23 AM GMTതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വിലക്കാനാകില്ല:സുപ്രിംകോടതി
17 Aug 2022 8:38 AM GMTപാലക്കാട് ഷാജഹാന് വധം;നാല് പ്രതികള്‍ അറസ്റ്റില്‍
17 Aug 2022 7:34 AM GMTബംഗളൂരു കേസ്; മഅ്ദനിക്കെതിരായ നീതി നിഷേധത്തിന് 12 വര്‍ഷം
17 Aug 2022 7:07 AM GMT