- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രക്തം വാര്‍ന്നൊലിക്കുമ്പോള്‍ മാത്രമാണോ ഫലസ്തീനെ പിന്തുണയ്‌ക്കേണ്ടത്?

അദ്‌നാന്‍ ഹിംദാന്‍
ഗസയിലെ വംശഹത്യ, വംശീയ ഉന്മൂലനം എന്നിവ ആരംഭിച്ചതിനുശേഷം, യൂറോപില്‍ ഉടനീളമുള്ള ജനകീയ പ്രസ്ഥാനം ക്ഷണിക സ്വഭാവത്തിലുള്ള ഒരു പ്രവണതയ്ക്ക് അപ്പുറത്തേക്ക് വളര്‍ന്നു. ഇതൊരു വ്യാപകമായ അടിസ്ഥാന വിപ്ലവമായി മാറിയിരിക്കുന്നു. പ്രതീകാത്മക ഐക്യദാര്‍ഢ്യത്തിലൂടെ മാത്രമല്ല, അര്‍ഥവത്തായ പ്രവര്‍ത്തനങ്ങളിലൂടെയും നീതിക്കും വിമോചനത്തിനും വേണ്ടിയുള്ള വ്യക്തമായ രാഷ്ട്രീയ ആവശ്യങ്ങളിലൂടെയും ദശലക്ഷക്കണക്കിന് ആളുകള്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിച്ചു.
മരിച്ചവരെയോര്‍ത്ത് വിലപിക്കുക എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഫലസ്തീനുള്ള യഥാര്‍ഥ പിന്തുണ എന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമായി ഈ പൊതുജന മുന്നേറ്റം നിലകൊള്ളുന്നു. അടിച്ചമര്‍ത്തലിനെയും അധിനിവേശത്തെയും ചെറുക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശത്തോടൊപ്പം നില്‍ക്കുന്നതിലൂടെയാണ് ഇത് പ്രതിഫലിക്കുന്നത്.
ശക്തമായ ഈ പൊതുജന വികാരത്തില്‍നിന്നു ഭിന്നമായി, ചില യൂറോപ്യന്‍ സര്‍ക്കാരുകള്‍ ഉപരോധങ്ങളെക്കുറിച്ച് സൂചന നല്‍കിയും അംബാസഡര്‍മാരെ തിരിച്ചുവിളിച്ചും ആക്രമണത്തെ ശക്തമായി അപലപിച്ചും കൂടുതല്‍ ധീരമായ രാഷ്ട്രീയ സൂചനകള്‍ നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. ഈ സംഭവവികാസങ്ങള്‍ക്ക് വലിയ ഫലമില്ലെങ്കിലും, അവ വ്യാപകാര്‍ഥത്തിലുള്ള പ്രതീകാത്മക പ്രതികരണമായി നിലനില്‍ക്കുന്നു. തെല്‍ അവീവിലേക്കുള്ള ആയുധ കയറ്റുമതി തുടരുകയാണ്. ഇസ്രായേലിനുള്ള ഉറച്ച രാഷ്ട്രീയ, സൈനിക പിന്തുണയും പാശ്ചാത്യര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഇതൊരു നിര്‍ണായക ചോദ്യം ഉയര്‍ത്തുന്നു.ഫലസ്തീന്‍ അതിന്റെ നിലനില്‍പ്പിനായി പോരാടുമ്പോഴാണോ, അതോ രക്തം വാര്‍ന്ന് ജീവിതത്തിന്റെ ഓരോ ഇഞ്ചിലും വരെ പ്രഹരമേല്‍ക്കുമ്പോള്‍ മാത്രമാണോ നമ്മള്‍ അതിനെ പിന്തുണയ്ക്കുന്നത്?
പൊതു ഐക്യദാര്‍ഢ്യത്തിനും ഗവണ്‍മെന്റിന്റെ ഇരട്ടത്താപ്പിനും ഇടയിലുള്ള ഈ സംഘര്‍ഷത്തെ കുറിച്ച് പഠിക്കുന്നതിന്, ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ശ്രദ്ധേയമായ ഒരു ഉദാഹരണം നമുക്ക് പരിശോധിക്കാം. അവിടെ രാഷ്ട്രീയ വ്യവഹാരങ്ങള്‍ പലപ്പോഴും അടിസ്ഥാന അവബോധവുമായി ഇഴചേര്‍ന്നിരിക്കുന്നു: പ്രശസ്ത ബ്രസീലിയന്‍ പത്രപ്രവര്‍ത്തകന്‍ ഫാബിയോ ജോസ് ബോസ്‌കോയുടെ ശബ്ദമാണത്.
ഫലസ്തീന്‍ ഫോറം ഫോര്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ അടുത്തിടെ സംഘടിപ്പിച്ച ഒരു സെമിനാറില്‍, തന്റെ പ്രായത്തെ അവഗണിച്ചും വൃദ്ധനായ ആ പത്രപ്രവര്‍ത്തകന്‍, ഐക്യദാര്‍ഢ്യം എന്നാല്‍ എന്താണ് എന്നതിനെക്കുറിച്ച് വികാരഭരിതമായ തന്റെ അഭിപ്രായ പ്രകടനം നടത്താന്‍ എഴുന്നേറ്റു നിന്നു:
'ഞാന്‍ വൃദ്ധനായ പത്രപ്രവര്‍ത്തകനാണ്. എന്റെ പേര് ഫാബിയോ ബോസ്‌കോ എന്നാണ്. എന്റെ ജീവിതം ബ്രസീലില്‍ പത്രപ്രവര്‍ത്തനത്തിനായി ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. എണ്ണമറ്റ രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഫലസ്തീനില്‍ സംഭവിക്കുന്നത് അതിനെയെല്ലാം മറികടക്കുന്നതാണ്; ലോക മനസ്സാക്ഷിയില്‍ ഒരു തുറന്ന മുറിവാണിത്.'
ഗസയിലെ ആക്രമണത്തെ 'വംശഹത്യ' എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയുടെ ധീരമായ പ്രസ്താവനയെ ബോസ്‌കോ പ്രശംസിച്ചു. അത്തരമൊരു പ്രസ്താവന ബ്രസീലിലെ പൊതു അവബോധത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് ചൂണ്ടിക്കാട്ടി. തീര്‍ച്ചയായും, ഫലസ്തീന്‍ ലക്ഷ്യത്തോടുള്ള ഐക്യദാര്‍ഢ്യത്തില്‍ ശ്രദ്ധേയമായ കുതിപ്പാണ് വോട്ടെടുപ്പുകള്‍ പ്രതിഫലിപ്പിച്ചത്.
തന്റെ തത്ത്വങ്ങളോട് കൂറു പുലര്‍ത്തുമ്പോഴും, ബോസ്‌കോ അവിടെ നിര്‍ത്തിയില്ല. ഇസ്രായേലി കുറ്റകൃത്യങ്ങളെ അപലപിച്ചുകൊണ്ടുതന്നെ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രവര്‍ത്തനങ്ങളെ 'ഭീകര ആക്രമണങ്ങള്‍' എന്ന് വിശേഷിപ്പിച്ച ലുലയുടെ നിലപാടിലെ വൈരുധ്യത്തിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു. ഇത് ബോസ്‌കോയുടെ കേന്ദ്ര ചോദ്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്.
നിരായുധരും പ്രതിരോധമില്ലാത്തവരും ആവുമ്പോള്‍ മാത്രമാണോ ഫലസ്തീനികളെ അംഗീകരിക്കുന്നത്? സ്വന്തം ഭൂമി സംരക്ഷിക്കാനും കുടുംബങ്ങളെ കൂട്ടക്കൊലയില്‍നിന്ന് സംരക്ഷിക്കാനും അവര്‍ ആയുധമെടുക്കുന്ന നിമിഷം അവരെ അപലപിക്കുന്നുണ്ടോ?
അദ്ദേഹം തന്റെ പ്രേക്ഷകരെ ഓര്‍മിപ്പിച്ചു.
'പ്രതിരോധമില്ലെങ്കില്‍ ഫലസ്തീന്‍ ഉണ്ടാകില്ല. സ്വയം പ്രതിരോധത്തിനുള്ള ഫലസ്തീനികളുടെ അവകാശം നിഷേധിക്കുന്ന ഐക്യദാര്‍ഢ്യം അര്‍ഥശൂന്യമാണ്.'
ഹമാസുമായി ബന്ധം ആരോപിച്ച് അമേരിക്കന്‍ കരിമ്പട്ടികയില്‍ പേരുകള്‍ പ്രത്യക്ഷപ്പെട്ടതിനാല്‍, ഔദ്യോഗിക വിസ കൈവശം വച്ചിരുന്നിട്ടും ഒരു ഫലസ്തീന്‍ കുടുംബത്തിന് ബ്രസീലിലേക്ക് പ്രവേശനം നിഷേധിച്ച സമീപകാല സംഭവം ബോസ്‌കോ തുടര്‍ന്നു ചൂണ്ടിക്കാട്ടി. മാനുഷിക നിലപാട് പ്രഖ്യാപിച്ചിട്ടും ബ്രസീല്‍ അധികൃതര്‍ ഇടപെട്ടില്ല.
ഇതൊരു ഒറ്റപ്പെട്ട, ഭരണപരമായ പിഴവല്ലായിരുന്നു. വാചാടോപത്തിനും നയത്തിനും ഇടയിലുള്ള വിടവിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു അത്; ഇരയോട് സഹതാപം കാണിക്കുന്നതിനും അവര്‍ എതിര്‍ക്കുമ്പോള്‍ അവരെ ശിക്ഷിക്കുന്നതിനും ഇടയിലുള്ള വിടവ്.
ദേശീയ നേതൃത്വത്തിനപ്പുറത്തേക്ക് ഈ വിഷയം വ്യാപിക്കുന്നു. ബ്രസീലിലെ ഏറ്റവും വലിയ മഹാനഗരമായ സാവോ പോളോ നഗരം, 'വിദ്വേഷ പ്രസംഗം' തടയുന്നതിനും 'നിഷ്പക്ഷത' നിലനിര്‍ത്തുന്നതിനുമായി ഫലസ്തീനുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പൊതുപരിപാടികള്‍ അടുത്തിടെ നിരോധിച്ചു. ഗസയിലെ ദൈനംദിന കൂട്ടക്കൊലകള്‍ക്കിടയിലും, 'നിഷ്പക്ഷത' ആ കൂട്ടക്കുരുതിയില്‍ പങ്കുചേരുകയാണ്.
ഗസയ്ക്കുള്ള പൊതുജന പിന്തുണ വര്‍ധിച്ചുകൊണ്ടിരുന്നപ്പോഴാണ് ഈ നിരോധനം വന്നത്. ഇത് ഒരു അടിസ്ഥാന പ്രതിസന്ധി തുറന്നുകാട്ടുന്നു. ഫലസ്തീനോട് സഹതപിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ട്; പക്ഷേ, ആ സഹതാപം ഒരു രാഷ്ട്രീയ നിലപാടോ നീതിക്കുവേണ്ടിയുള്ള ആഹ്വാനമോ ആയി മാറുന്നില്ലെങ്കില്‍ മാത്രം.
ബോസ്‌കോയുടെ ശബ്ദം കൂടുതല്‍ ശ്രദ്ധേയമാവുന്നത് അത് ഒരു പരമ്പരാഗത പാശ്ചാത്യ ശക്തി കേന്ദ്രത്തില്‍ നിന്നല്ല, മറിച്ച് വ്യത്യസ്തമായ ഒരു സാംസ്‌കാരിക, രാഷ്ട്രീയ ഇടത്തില്‍ നിന്നാണ് ഉയര്‍ന്നുവരുന്നത് എന്നതുകൊണ്ട് കൂടിയാണ്. ബാഹ്യമായി ഫലസ്തീനെ പിന്തുണയ്ക്കുന്ന സര്‍ക്കാരുകള്‍ക്കിടയില്‍ പോലും, അത് ആഗോള ധാര്‍മിക പ്രതിസന്ധിയെ എടുത്തുകാണിക്കുന്നു.
'അര്‍ധമനസ്സോടെയുള്ള' ഇത്തരം നിലപാടുകള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നാം കാണുന്നതിനോട് സാമ്യമുള്ളതാണ്. മനുഷ്യത്വപരമായ പരിഗണനയുടെ പ്രകടനങ്ങള്‍, ചെറുത്തുനില്‍പ്പിനെ പിന്തുണയ്ക്കുന്നതിനെയും അധിനിവേശത്തെ തടയുന്നതിനെയും കണക്കിലെടുക്കുന്ന നിലപാടിനെ വിലക്കുന്ന ചുവന്ന വരകളാല്‍ കര്‍ശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
വാസ്തവത്തില്‍, പ്രധാന പാശ്ചാത്യ ശക്തികളുടെ പങ്ക് പലപ്പോഴും നിശ്ശബ്ദതയ്ക്ക് അപ്പുറത്തേക്ക് പോകുന്നു. അത് പങ്കാളിത്തമായി മാറുന്നു. ഇസ്രായേലിനുള്ള അവരുടെ പിന്തുണ നയതന്ത്രപരമോ വാചകമടിയോ മാത്രമല്ല; അത് ഭൗതികവും തന്ത്രപരവുമാണ്.
ഗസയിലെ ക്ഷാമത്തോടുള്ള പാശ്ചാത്യരുടെ സമീപകാല പ്രതികരണങ്ങള്‍ ഒരു വസ്തുത തുറന്നു കാട്ടുന്നു. അതെ, സഹായം അയയ്ക്കുകയും പട്ടിണിയെ അപലപിക്കുകയും ചെയ്യുന്നു. എന്നാല്‍ ചാക്കുകളില്‍ മാവ് എത്തിക്കുന്ന അതേ സര്‍ക്കാരുകള്‍ തന്നെയാണ് ബോംബുകളും രാഷ്ട്രീയ കവചങ്ങളും ഉപയോഗിച്ച് സംഘര്‍ഷത്തിന് ഇന്ധനം നല്‍കുന്നത്.
ഒരു ബ്രിട്ടിഷ് ആക്ടിവിസ്റ്റ് ഈ വിചിത്രമായ വൈരുധ്യത്തെ കഠിനമായ വിരോധാഭാസത്തോടെ സംഗ്രഹിച്ചു:
'ഫലസ്തീനികള്‍ അല്‍പ്പം ഭക്ഷണം കഴിക്കട്ടെ... എന്നിട്ട് അവരെ കൊല്ലൂ.'
ഈ വാചകം പ്രതിസന്ധിയെ ഇങ്ങനെ സംഗ്രഹിക്കുന്നു: അല്‍പ്പം അനുകമ്പ; അനേകം വെടിയുണ്ടകള്‍. ഇവിടെ ഒരു സഹായ വാഹനവ്യൂഹം; അവിടെ ഒരു മിസൈല്‍ കയറ്റുമതി. കാമറകള്‍ക്ക് മുന്നില്‍ ഒരു നയതന്ത്ര പുഞ്ചിരി; അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ നിശ്ശബ്ദത.
ഈ സാഹചര്യത്തില്‍, ഫാബിയോ ബോസ്‌കോയുടേതുപോലുള്ള ശബ്ദങ്ങള്‍ വെറും ആനന്ദത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് ധാര്‍മിക ആവശ്യങ്ങളാണ്. ഇന്നത്തെ പോരാട്ടം ഭൂപ്രദേശത്തെക്കുറിച്ചു മാത്രമല്ല, സത്യത്തെയും അര്‍ഥത്തെയും കുറിച്ചാണ്.
സ്വയം പ്രതിരോധിക്കാനുള്ള ഇരയുടെ അവകാശം നിഷേധിക്കുമ്പോള്‍ നിങ്ങള്‍ക്ക് അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുമോ?
ഉപരോധം ഏര്‍പ്പെടുത്തുന്നവരെ നേരിടാതെ നിങ്ങള്‍ക്ക് പട്ടിണിയെ അപലപിക്കാന്‍ കഴിയുമോ?
ഫലസ്തീനെ ഒരു മാനുഷിക ലക്ഷ്യമായി പിന്തുണയ്ക്കാനും, അതേ സമയം ഒരു വിമോചന സമരമായി അതിനെ ഉപേക്ഷിക്കാനും നിങ്ങള്‍ക്ക് കഴിയുമോ?
രാഷ്ട്രീയ സൗകര്യങ്ങള്‍ക്കനുസരിച്ച് തത്ത്വങ്ങള്‍ പലപ്പോഴും വാടിപ്പോകുന്ന ഒരു കാലഘട്ടത്തില്‍, ബോസ്‌കോയുടെ ശബ്ദം നമ്മെ യഥാര്‍ഥ പരിണതിയെ ഓര്‍മിപ്പിക്കുന്നു:
ഫലസ്തീനിനെ യഥാര്‍ഥത്തില്‍ പിന്തുണയ്ക്കുന്നവര്‍ ഫലസ്തീന്‍ ചോരയൊലിക്കുമ്പോള്‍ മാത്രം പിന്തുണയ്ക്കുന്നവരല്ല; അത് പോരാടുമ്പോഴും പിന്തുണയ്ക്കണം. അധിനിവേശത്തിന്‍ കീഴിലുള്ള ഏതൊരു ജനതയ്ക്കും അന്താരാഷ്ട്ര നിയമവും മാനുഷിക അന്തസ്സിന്റെ അടിസ്ഥാന മാനദണ്ഡങ്ങളും ഉറപ്പുനല്‍കുന്ന അവകാശമാണിത്.
(അദ്‌നാന്‍ ഹിംദാന്‍ അവതാരകനും കണ്‍സള്‍ട്ടന്റും പരിശീലകനുമാണ്)
RELATED STORIES
നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകും; അഞ്ചു ദിവസം വ്യാപക മഴ
21 Jun 2025 10:45 AM GMTഗുരുതര വീഴ്ച; മൂന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
21 Jun 2025 10:27 AM GMTസ്കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍...
21 Jun 2025 8:37 AM GMTതരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, ലംഘിച്ചാല്‍ നടപടി'; കെ സി വേണുഗോപാല്‍
21 Jun 2025 8:26 AM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMT