Big stories

ശഹീന്‍ ബാഗിലും ഇടിച്ചുനിരത്തല്‍, ബുള്‍ഡോസറുകളുമായി കോര്‍പറേഷന്‍; സംഘര്‍ഷം

ശഹീന്‍ ബാഗിലെ ഇടിച്ചുനിരത്തില്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

ശഹീന്‍ ബാഗിലും ഇടിച്ചുനിരത്തല്‍, ബുള്‍ഡോസറുകളുമായി കോര്‍പറേഷന്‍; സംഘര്‍ഷം
X

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ശഹീന്‍ ബാഗില്‍ അനധികൃത നിര്‍മാണങ്ങളെന്നാരോപിച്ച് കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പല്‍ കോര്‍പറേഷന്റെ നീക്കത്തിനെതിരേ വന്‍ പ്രതിഷേധം. കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് എത്തിയ ബുള്‍ഡോസറുകള്‍ പ്രദേശവാസികള്‍ തടഞ്ഞു. വന്‍ ജനാവലി തെരുവില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ നടത്തിയതിനു സമാനമായ നീക്കമാണ് ശഹീന്‍ ബാഗില്‍ മുനിസിപ്പാലിറ്റി നടത്തിയത്. ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തില്‍ സുപ്രിംകോടതി ഇടപെട്ടു തടഞ്ഞിരുന്നു.

രാവിലെ തന്നെ ജെസിബികളുമായി വന്‍ ഉദ്യോഗസ്ഥ സംഘം ശഹീന്‍ബാഗില്‍ എത്തിയെങ്കിലും പ്രദേശവാസികള്‍ തടയുകയായിരുന്നു. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രക്ഷോഭത്തിന്റെ കേന്ദ്ര സ്ഥാനമായിരുന്നു ശഹീന്‍ ബാഗ്.

അതിനിടെ ശഹീന്‍ ബാഗിലെ ഇടിച്ചുനിരത്തില്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it