മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന് ചെയ്യുക; റെഡ് അലേര്‍ട്ട് മാര്‍ച്ചുമായി എസ് ഡിപി ഐ
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി റെഡ് അലേര്‍ട്ട് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ മുല്ലപ്പെരിയാര്‍ സമര സമിതി ചെയര്മാന് അലോഷ്യസ് കൊള്ളന്നൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50 വര്‍ഷം മാത്രം ആയുസ്സുള്ള ഒരു ഡാം 128 വര്‍ഷം പൂര്‍ത്തിയായിട്ടും ഒരുവിധ സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെ നിലനില്ക്കാന് അനുവദിക്കുന്നത് അഞ്ചു ജില്ലകളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവന് ഭീഷണിയാണ്. എന്നാല്‍ കേവല വാചലതയ്ക്കപ്പുറം ഇടതു-വലതു രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിഷയത്തില്‍ അപകടകരമായ നിസ്സംഗത പാലിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡീ കമ്മീഷന് ചെയ്തു കൊണ്ട് മാത്രമേ ഈ വിഷയത്തില്‍ പരിഹാരം കാണാന്‍ കഴിയൂ എന്ന ബോധ്യം ഉണ്ടായിട്ടും സര്‍ക്കാര്‍ ഈ വിഷയത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണ്. ഇതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മുല്ലപ്പെരിയാര്‍ ഡീ കമ്മീഷന് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഗസ്ത് 15 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ നീണ്ടു നില്ക്കുന്ന പ്രചാരണ കാംപയിനും സപ്തംബര്‍ 18 മുതല്‍ മുല്ലപ്പെരിയാറിന്റെ സമീപത്തുള്ള ചപ്പാത്തില്‍ നിന്ന് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തി കലക്ടറേറ്റിന് മുന്നില്‍ സമാപിക്കുന്ന വലിയ റെഡ് അലേര്‍ട്ട് മാര്‍ച്ചും സംഘടിപ്പിക്കും.
കാംപയിന്റെ ഭാഗമായി റെഡ് അലേര്‍ട്ട് സെമിനാര്‍, മണ്ഡലങ്ങളില്‍ റെഡ് അലേര്‍ട്ട് സമ്മേളനം, ബ്രാഞ്ച് തലങ്ങളില്‍ ഒപ്പ് ശേഖരണം, ഗൃഹ സമ്പര്‍ക്ക കാംപയിന്, നാടകം, ജനപ്രതിനിധികള്‍ക്ക് നിവേദനം, ദുരന്തങ്ങളിലെ ഇരകളുടെ സംഗമം, മുന്‍കരുതല്‍ പരിശീലനം, ജനപ്രതിനിധികളുടെ ഉപവാസം എന്നിവ സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി അലോഷ്യസ് കൊള്ളന്നൂര്‍ ചെയര്‍മാനും ഷമീര്‍ മഞ്ഞാലി വൈസ് ചെയര്‍മാനും അജ്മല്‍ കെ മുജീബ് ജനറല്‍ കണ്‍വീനറുമായ 21 അംഗ സമിതി രൂപീകരിച്ചു. ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാവുമ്പോള്‍ ജനഹിതം മനസ്സിലാക്കി സമരരംഗത്തിറങ്ങാന്‍ എസ്ഡിപിഐ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും അലോഷ്യസ് കൊള്ളന്നൂര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഷമീര്‍ മഞ്ഞാലി, അജ്മല്‍ കെ മുജീബ് പങ്കെടുത്തു.
RELATED STORIES
മത വിദ്വേഷം പടര്‍ത്തി ഉത്തരാഖണ്ഡില്‍ സൈന്‍ ബോര്‍ഡുകള്‍
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMT