Big stories

യുപി: ദലിത് വിദ്യാര്‍ഥികള്‍ക്കു ഭക്ഷണം നല്‍കുന്നത് കൂട്ടത്തില്‍ നിന്നും മാറ്റിയിരുത്തി

യുപി: ദലിത് വിദ്യാര്‍ഥികള്‍ക്കു ഭക്ഷണം നല്‍കുന്നത് കൂട്ടത്തില്‍ നിന്നും മാറ്റിയിരുത്തി
X

ലഖ്‌നോ: ദലിത് വിദ്യാര്‍ഥികള്‍ക്കു ഭക്ഷണം കഴിക്കാന്‍ പ്രത്യേക സ്ഥലവും പാത്രവും നല്‍കി ഉത്തര്‍പ്രദേശിലെ സ്‌കൂള്‍. ബല്ലിയയിലെ സ്‌കൂളിലെ ദലിത് വിവേചനം വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

ഉയര്‍ന്ന ജാതിക്കാരെന്നവകാശപ്പെടുന്നവരുടെ കുട്ടികളില്‍ നിന്നും ദലിത് വിദ്യാര്‍ഥികളെ മാറ്റിയിരുത്തിയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഭക്ഷണം വിളമ്പാനായി ദലിത് വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നും പാത്രങ്ങള്‍ കൊണ്ടുവരികയും വേണം. സ്‌കൂളില്‍ നിന്നും ലഭിക്കുന്ന പാത്രത്തില്‍ ദലിത് വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചാല്‍ ഉയര്‍ന്ന ജാതിക്കാരെന്നവകാശപ്പെടുന്നവരുടെ കുട്ടികള്‍ പിന്നീട് ആ പാത്രത്തില്‍ ഭക്ഷണം കഴിക്കില്ല. ഇതേ തുടര്‍ന്നാണ് ദലിത് വിദ്യാര്‍ഥികളോട് പാത്രങ്ങള്‍ വീട്ടില്‍ നിന്നും കൊണ്ടുവരാന്‍ പറയുന്നത്.

ദലിത് വിദ്യാര്‍ഥികളെ മാറ്റിയിരുത്തി ഭക്ഷണം നല്‍കുന്നതിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ബല്ലിയ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ഭവാനി സിങ് കങ്കറാവത്ത് സ്‌കൂള്‍ സന്ദര്‍ശിച്ചു. സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ ഉത്തരവിട്ടതായി ഭവാനി സിങ് അറിയിച്ചു.

എന്നാല്‍ ദലിത് വിദ്യാര്‍ഥികള്‍ ചെറുതായി വിവേചനം അനുഭവിക്കുന്നുണ്ടെന്നായിരുന്നു സംഭവത്തോടുള്ള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം.

സംഭവം ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണെന്നായിരുന്നു ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രതികരണം. കടുത്ത വിഷമുണ്ടാക്കുന്നതാണ് വാര്‍ത്ത. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്യുന്നു. കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി കൈക്കൊള്ളണമെന്നും മായാവതി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it