Big stories

രാജ്യത്ത് കൊവിഡ് ആശങ്കയേറുന്നു; പ്രതിദിന രോഗികളുടെ എണ്ണം 20,000 കടന്നു

രാജ്യത്ത് കൊവിഡ് ആശങ്കയേറുന്നു; പ്രതിദിന രോഗികളുടെ എണ്ണം 20,000 കടന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് ഒരിടവേളയ്ക്കുശേഷം കൊവിഡ് ആശങ്ക വര്‍ധിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന രോഗികളുടെ എണ്ണം കൂടിവരികയാണ്. കൊവിഡിന്റെ നാലാം തരംഗ ഭീതി നിലനില്‍ക്കെ രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം 20,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ കൊവിഡ് ബാധിച്ചത് 20,044 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 56 മരണവും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,25,660 ആയി ഉയര്‍ന്നു.

4.80 ശതമാനമാണ് പ്രതിഗിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4.40 ശതമാനമാണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 4,17,895 പരിശോധനകളാണ് നടത്തിയത്. ആകെ രാജ്യത്ത് ഇതുവരെ 86.90 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരുദിസം മാത്രം 18,301 പേര്‍ കൊവിഡില്‍ നിന്ന് മുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,30,63,651 ആയി ഉയര്‍ന്നു. നിലവില്‍ 1,40,760 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 199.71 കോടി വാക്‌സിന്‍ ഡോസുകളാണ് രാജ്യവ്യാപകമായി നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it