Big stories

രാജ്യത്ത് 24 മണിക്കൂറിനിടെ 18,987 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 98.07 ശതമാനം

രാജ്യത്ത് 24 മണിക്കൂറിനിടെ 18,987 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 98.07 ശതമാനം
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ആശങ്ക ഒഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് 98.07 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഒരുദിവസത്തിനിടെ 19,808 പേര്‍ക്കാണ് രാജ്യത്ത് രോഗമുക്തി ലഭിച്ചത്. രോഗം ഭേദമായ ആളുകളുടെ എണ്ണം 33,62,709 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, മരണനിരക്ക് 1.33 ശതമാനം രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 246 കൊവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 4,51,435 ആയി ഉയര്‍ന്നിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങള്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. നിലവില്‍ ഇന്ത്യയില്‍ 2,06,586 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,01,083 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യാഴാഴ്ച അറിയിച്ചു. ഇതോടെ ഒക്ടോബര്‍ 13 വരെ പരിശോധിച്ച മൊത്തം സാമ്പിളുകള്‍ 58,76,64,525 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.46 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.44 ശതമാനവും രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് വാക്‌സിനേഷന്‍ യജ്ഞം പുരോഗമിക്കുകയാണ്. 96.82 കോടി വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ നല്‍കിക്കഴിഞ്ഞു.

Next Story

RELATED STORIES

Share it