Big stories

രാജ്യത്ത് 24 മണിക്കൂറിനിടെ 26,964 പേര്‍ക്ക് കൊവിഡ്; 58.4 ശതമാനവും കേരളത്തില്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 26,964 പേര്‍ക്ക് കൊവിഡ്; 58.4 ശതമാനവും കേരളത്തില്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,964 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 58.4 ശതമാനം കേസുകളും റിപോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. കേരളത്തില്‍ ചൊവ്വാഴ്ച 15,768 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ 34,167 പേര്‍ കൊവിഡില്‍നിന്ന് മുക്തി നേടി. 383 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 3,27,83,741 പേര്‍ കൊവിഡ് മുക്തരായി. നിലവില്‍ 3,01,989 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയില്‍ കഴിയുന്നത്. 186 ദിവസത്തിനിടെ കുറഞ്ഞ കണക്കാണിത്. തുടര്‍ച്ചയായ 87ാം ദിവസവും 50,000ല്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

മൊത്തം കേസുകളുടെ ഒരുശതമാനത്തില്‍ താഴെയാണ് സജീവ കേസുകള്‍. നിലവില്‍ 0.90 ശതമാനം. 2020 മാര്‍ച്ച് മുതല്‍ ഏറ്റവും കുറവ്. രോഗമുക്തി നിരക്ക് 97.77 ശതമാനമാണ്. 2020 മാര്‍ച്ച് മുതല്‍ ഏറ്റവും ഉയര്‍ന്നതാണിത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.08%) കഴിഞ്ഞ 89 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.69%) കഴിഞ്ഞ 23 ദിവസമായി 3 ശതമാനത്തില്‍ താഴെയുമാണ്. തുടര്‍ച്ചയായ 106ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,92,395 പരിശോധനകള്‍ നടത്തി. ആകെ 55.67 കോടിയിലേറെ (55,67,54,282) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 75,57,529 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 81,05,030 സെഷനുകളിലൂടെ ആകെ 82.65 കോടിയിലേറെ (82,65,15,754) ഡോസ് വാക്‌സിന്‍ നല്‍കി. 1,647 കൊവിഡ് കേസുകളുള്ള തമിഴ്‌നാട്, ആന്ധ്രാപ്രദേശ് (1,179), കര്‍ണാടക (818) എന്നിവയാണ് ഒരു ദിവസം ഏറ്റവും കൂടുതല്‍ കേസുകളുള്ള മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍.

തെലങ്കാനയില്‍ ഒരു ദിവസം 244 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍ നാല് വലിയ സംസ്ഥാനങ്ങളില്‍ പൂജ്യം കൊവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഡിലും അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലും കൊവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 13 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു, അതേസമയം അയല്‍രാജ്യവും രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 39 പുതിയ കൊാവിഡ് കേസുകളും റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it