Big stories

മൂന്നാംതരം​ഗ ഭീതിയിൽ രാജ്യം, നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ

രണ്ടുദിവസത്തിലധികമായി 0.5 ശതമാനത്തില്‍ കൂടുതലാണ് ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക്. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) ഒന്നാം ഘട്ടമായ യെല്ലോ അലര്‍ട്ട് നടപ്പാക്കുകയാണെന്ന് ഉന്നതോദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ കെജ്‌രിവാള്‍ പറഞ്ഞു.

മൂന്നാംതരം​ഗ ഭീതിയിൽ രാജ്യം, നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ
X

ന്യൂഡൽഹി: കൊവിഡ് വ്യാപനം കൂടിയതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഡൽഹി സർക്കാർ. കൊവിഡ് കർമ്മ പദ്ധതി പ്രകാരമുള്ള ലെവൽ വൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. അവശ്യ സർവ്വീസുകളൊഴികെയുള്ള സേവനങ്ങൾക്കാകും ലെവൽ വണ്ണിൽ നിയന്ത്രണം ബാധകമാവുക.

സ്കൂളുകളും, കോളജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുപതായി കുറയ്ക്കും. ബസുകളിലും, മെട്രോകളിലും 50 ശതമാനം യാത്രക്കാരെ മാത്രമാകും അനുവദിക്കുക. നിയന്ത്രണങ്ങൾ സംബന്ധിച്ച വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

രണ്ടുദിവസത്തിലധികമായി 0.5 ശതമാനത്തില്‍ കൂടുതലാണ് ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക്. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) ഒന്നാം ഘട്ടമായ യെല്ലോ അലര്‍ട്ട് നടപ്പാക്കുകയാണെന്ന് ഉന്നതോദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ കെജ്‌രിവാള്‍ പറഞ്ഞു.

കൊവിഡ് കേസുകള്‍ ഉയരുന്നതിനെ നേരിടാന്‍ മുന്‍പത്തെക്കാള്‍ പത്തിരട്ടി കൂടുതല്‍ സജ്ജമാണ് ഡല്‍ഹിയിയെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. കൊവിഡ് കേസുകള്‍ കുറവാണ് രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഓക്‌സിജന്‍ ഉപയോഗം, വെന്റിലേറ്റര്‍ ഉപയോഗം എന്നിവയില്‍ വര്‍ധനയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളായ സാമൂഹിക അകലം പാലിക്കലും മാസ്‌ക് ഉപയോഗവും പാലിക്കാന്‍ ഡല്‍ഹിയിലെ ജനങ്ങളോട് കെജ്‌രിവാള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

ഒറ്റ ദിവസത്തിൽ രാജ്യത്ത് രണ്ട് വാക്സീനും, ഒരു കൊവിഡ് മരുന്നിനും അനുമതി ലഭിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ അറിയിച്ചത്. കൊവിഡ് പോരാട്ടത്തിന് കരുത്തേകാൻ കൂടുതൽ വാക്സീനുകൾ ലഭിച്ചതിൽ ആരോഗ്യമന്ത്രി രാജ്യത്തെ അഭിനന്ദിച്ചു. ഇതോടെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ച വാക്സീനുകളുടെ എണ്ണം എട്ടായി. അമേരിക്കൻ കമ്പനിയായ നൊവോവാക്സ് വികസിപ്പിച്ച വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവോവാക്സ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ഹൈദ്രാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ ആണ് കൊർബെവാക്സ് തദ്ദേശീയമായി വികസിപ്പിക്കുന്നത്.

കൊവിഡ് വൈറസിൻറെ തന്നെ ഭാഗം ഉപയോഗിച്ച് വികസിപ്പിച്ച വാക്സീനുകളാണ് ഇവ രണ്ടും. ആദ്യമായാണ് രാജ്യത്തെ ഇത്തരം വാക്സീനുകൾക്ക് അനുമതി ലഭിക്കുന്നത്. പല ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണങ്ങളുടെ വിവരങ്ങൾ പരിശോധിച്ച ഡിസിജിഐ യുടെ വിദഗ്ധ സമിതി അനുമതിക്ക് ശുപാർശ നൽകുകയായിരുന്നു.

ഗുരുതര ലക്ഷണങ്ങളുള്ള കൊവിഡ് രോഗികളിൽ ഉപയോഗിക്കാവുന്ന ക്യാപ്സൂൾ മരുന്നുകളാണ് മുൾനോപിറവിർ. 200 എംജി ക്യാപ്സൂളുകളായി അഞ്ച് ദിവസം കഴിക്കാവുന്ന മരുന്ന് മുതിർന്നവരിൽ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. കൗമാരക്കാരിലെ വാക്സിനേഷനും, കരുതൽ ഡോസും വിതരണവും ചർച്ച ചെയ്യാൻ ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെയും മെഡിക്കൽ ഓഫീസർമാരുടേയും യോഗം ചേർന്നു. ഇതിനിടെ 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 653 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it