Big stories

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2816 ആയി.

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5711 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി, പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,47,376 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2816 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 853, മലപ്പുറം 623, കോഴിക്കോട് 621, എറണാകുളം 437, കൊല്ലം 478, തൃശൂര്‍ 389, പത്തനംതിട്ട 297, തിരുവനന്തപുരം 240, കണ്ണൂര്‍ 249, ആലപ്പുഴ 239, പാലക്കാട് 125, ഇടുക്കി 216, വയനാട് 202, കാസര്‍ഗോഡ് 89 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 9, പത്തനംതിട്ട, കോഴിക്കോട് 6 വീതം, തൃശൂര്‍, കണ്ണൂര്‍ 5 വീതം, തിരുവനന്തപുരം 3, പാലക്കാട്, വയനാട് 2 വീതം, കൊല്ലം, കോട്ടയം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിൽസയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 315, കൊല്ലം 298, പത്തനംതിട്ട 182, ആലപ്പുഴ 433, കോട്ടയം 415, ഇടുക്കി 97, എറണാകുളം 499, തൃശൂര്‍ 279, പാലക്കാട് 267, മലപ്പുറം 641, കോഴിക്കോട് 684, വയനാട് 164, കണ്ണൂര്‍ 160, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,604 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിൽസയിലുള്ളത്. 6,41,285 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Next Story

RELATED STORIES

Share it