Big stories

ഹിജാബില്‍ കോടതി വിധി മാനിക്കണം; ഭഗവദ്ഗീത തത്വചിന്ത ഗ്രന്ഥമാണെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ഛത്രപതി ശിവജിയുടെ ജീവചരിത്രം പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ ജാര്‍ഖണ്ഡിലെ മദ്‌റസകളിലുണ്ട്, അത്തരം പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കണം

ഹിജാബില്‍ കോടതി വിധി മാനിക്കണം; ഭഗവദ്ഗീത തത്വചിന്ത ഗ്രന്ഥമാണെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
X

ന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാര്‍ ഭഗവദ്ഗീത സ്‌കൂള്‍ സിലബസിന്റെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഭഗവദ്ഗീത ഒരു മതഗ്രന്ഥമെന്ന നിലയില്‍ കാണേണ്ടതില്ലെന്നും,തത്ത്വചിന്താപരമായ ഗ്രന്ഥം എന്ന നിലയില്‍ കണ്ടാല്‍ മതിയെന്നുമുള്ള ആഹ്വാനവുമായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ രംഗത്ത്.മുസ്‌ലിം പെണ്‍കുട്ടികളുടെ ഹിജാബ് വിലക്കില്‍ കര്‍ണാടക ഹൈകോടതി വിധി മാനിക്കണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സയ്യിദ് ശഹ്‌സാദി വ്യക്തമാക്കി.

'തിലകം ചാര്‍ത്തുന്നവരും ചാര്‍ത്താത്തവരും ബുര്‍ഖ ധരിക്കുന്നവരും ധരിക്കാത്തവരും താടിവെക്കുന്നവരും വെക്കാത്തവരുമുണ്ട്. മുസ്‌ലിംകളില്‍ തന്നെ ഹിജാബ് ധരിക്കാത്തവരും താടിവെക്കാത്തവരും ഏറെയുണ്ട്.ഹിജാബ് ധരിക്കുന്നവരും ധരിക്കാത്തവരുമുണ്ട്.അത് ഓരോരുത്തരുടെയും അഭിപ്രായമാണ്. കോടതിവിധി വന്നുകഴിഞ്ഞാല്‍ അത് സ്വീകരിച്ചേ മതിയാവൂ' സയ്യിദ് ശഹ്‌സാദി പറഞ്ഞു.

കശ്മീര്‍ ഫയല്‍സ് സിനിമ പ്രദര്‍ശനത്തിനു ശേഷം തിയേറ്ററുകളില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷമുണ്ടാക്കുന്ന ആഹ്വാനങ്ങളുടെ വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ശഹ്‌സാദി പറഞ്ഞു.

ഗുജറാത്തില്‍ ഭഗവദ്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത് ഒരു മതഗ്രന്ഥമെന്ന നിലയിലല്ല കാണേണ്ടതില്ല.തത്ത്വചിന്താപരമായ ഗ്രന്ഥം എന്ന നിലയില്‍ കണ്ടാല്‍ മതിയെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നതാണെങ്കില്‍ അതിനും കമ്മീഷന്‍ എതിരല്ല എന്നും ശഹ്‌സാദി പറഞ്ഞു.

മദ്‌റസ പഠനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഛത്രപതി ശിവജിയുടെ ജീവചരിത്രം പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ ജാര്‍ഖണ്ഡിലെ മദ്‌റസകളിലുണ്ട്. അത്തരം പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കണം. മദ്‌റസകള്‍ സന്ദര്‍ശിച്ചപ്പോള്‍ തങ്ങള്‍ക്ക് ഡോക്ടറാവണം എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞുവെന്നും അതിന് മദ്‌റസകളില്‍ പഠിച്ചതുകൊണ്ട് കാര്യമില്ലല്ലോ എന്നുമാണ് അസമില്‍ മദ്‌റസകള്‍ അടച്ചുപൂട്ടിയതിന് മുഖ്യമന്ത്രി കാരണമായി പറഞ്ഞത്. ഇതുസംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ 6 മുതല്‍ 12 വരെ ക്ലാസുകളില്‍ ഭഗവദ്ഗീത സ്‌കൂള്‍ സിലബസിന്റെ ഭാഗമാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.




Next Story

RELATED STORIES

Share it