Big stories

കൊവിഡ്: 24 മണിക്കൂറിനിടെ 68,898 രോഗികള്‍; 983 മരണം; രാജ്യത്ത് രോഗബാധിതര്‍ 29 ലക്ഷം കടന്നു

കൊവിഡ്: 24 മണിക്കൂറിനിടെ 68,898 രോഗികള്‍; 983 മരണം; രാജ്യത്ത് രോഗബാധിതര്‍ 29 ലക്ഷം കടന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 29 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 68,898 കൊവിഡ് കേസുകള്‍ കൂടി റിവോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,05,823 ആയി. 24 മണിക്കൂറിനിടെ 983 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 54,849 ആയി.6,92,028 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. 2,158,946 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നാണ് റിേപാര്‍ട്ട്. രാജ്യത്തു ഇന്നലെ 8,059,85 സാംപിള്‍ പരിശോധിച്ചു.

മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. അതേസമയം കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അണുബാധ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,492 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,43,289 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 326 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5986 പേര്‍ക്കാണ്.ലോകത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത് കൂടുതല്‍ ആശങ്കകള്‍ ഉയര്‍ത്തുന്നു. ആഗസ്തില്‍ മാത്രം 12,07,539 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തത്.




Next Story

RELATED STORIES

Share it