നിങ്ങള്‍ പ്രാര്‍ഥിച്ചോളൂ ഞങ്ങള്‍ കാവലിരിക്കാം: മുസ്‌ലിംകള്‍ക്ക് പിന്തുണയുമായി ക്രിസ്തീയ സമൂഹം

ഇരു മസ്ജിദുകളിലായി കൂട്ടക്കൊലയ്ക്കിരയായ 40ല്‍ അധികം വരുന്ന വിശ്വാസികളുടെ ബന്ധുക്കള്‍ക്ക് വൈകാരിക പിന്തുണയര്‍പ്പിച്ച് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും ന്യൂസിലന്‍ഡിലെ വിവിധ നഗരങ്ങളിലും നിരവധി പേരാണ് മുന്നോട്ട് വന്നത്.

നിങ്ങള്‍ പ്രാര്‍ഥിച്ചോളൂ ഞങ്ങള്‍ കാവലിരിക്കാം:  മുസ്‌ലിംകള്‍ക്ക് പിന്തുണയുമായി ക്രിസ്തീയ സമൂഹം

ലണ്ടന്‍: ക്രൈസ്റ്റ്ചര്‍ച്ചില്‍ വെള്ളക്കാരനായ വംശീയ വെറിയന്‍ നടത്തിയ നിഷ്ഠൂരമായ ആക്രമണത്തിന്റെ ആഘാതത്തില്‍നിന്ന് ഇനിയും മോചിതരാവാത്ത ന്യൂസിലന്‍ഡിലെ മുസ്‌ലിം സമൂഹത്തിന് ആശ്വാസം പകര്‍ന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പിന്തുണയര്‍പ്പിച്ചും ക്രിസ്ത്യന്‍ സമൂഹം.


ഇരു മസ്ജിദുകളിലായി കൂട്ടക്കൊലയ്ക്കിരയായ 40ല്‍ അധികം വരുന്ന വിശ്വാസികളുടെ ബന്ധുക്കള്‍ക്ക് വൈകാരിക പിന്തുണയര്‍പ്പിച്ച് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും ന്യൂസിലന്‍ഡിലെ വിവിധ നഗരങ്ങളിലും നിരവധി പേരാണ് മുന്നോട്ട് വന്നത്. നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ ഞങ്ങള്‍ കാവലിരിക്കാമെന്നായിരുന്നു മാഞ്ചസ്റ്ററിലെ ലവന്‍ഷുല്‍മിയില്‍നിന്നുള്ള ആന്‍ഡ്രൂ ഗ്രേസ്റ്റോണ്‍ ഉയര്‍ത്തിയ ബാനറിലെ വാചകങ്ങള്‍.

വെടിവയ്പിന്റെ വാര്‍ത്തകള്‍ കേട്ടതിനു പിന്നാലെ ലുവന്‍ഷുല്‍മിയിലെ മദീന മസ്ജിദ് അങ്കണത്തില്‍ എത്തിയാണ് ഇദ്ദേഹം മുസ്‌ലിം സഹോദരങ്ങള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചത്. നിങ്ങള്‍ എന്റെ കൂട്ടുകാരാണ്. നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ ഞാന്‍ കാവലിരിക്കുമെന്നായിരുന്ന 57കാരനായ ആന്‍ഡ്രൂ ബാനറില്‍ കുറിച്ചത്.ന്യൂസിലാന്‍ഡില്‍ വിവിധ നഗരങ്ങളിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ പൂക്കളും കാര്‍ഡുകളും കുട്ടികളുടെ കളിപ്പാട്ടങ്ങളും ഫോണ്‍ നമ്പറുകളും അര്‍പ്പിച്ച് നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വൈകാരിക പിന്തുണ അറിയിച്ചത്.

ക്ഷമിക്കുക. ഇതു ഞങ്ങളുടേതല്ല എന്നായിരുന്നു ആക്രമണത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്് സമര്‍പ്പിച്ച ഒരു കാര്‍ഡില്‍ വൈകാരികമായി കുറിച്ചിട്ടത്. അവര്‍ ഒരിക്കലും വിജയിക്കാന്‍ പോവുന്നില്ല. സ്‌നേഹം തിരഞ്ഞെടുക്കുക എന്നായിരുന്നു പാര്‍ക്കിലെ തറയില്‍ ഒരാള്‍ ചോക്ക് കൊണ്ട് എഴുതി വച്ചത്.തങ്ങളിപ്പോഴും ഈ രാജ്യത്തെ സ്‌നേഹിക്കുന്നുവെന്ന് അക്രമിയുടെ വെടിയേറ്റ് ഏഴു പേര്‍ കൊല്ലപ്പെട്ട ലിന്‍വുഡ് മസ്ജിദിലെ ഇമാം ഇബ്രാഹിം അബ്ദുല്‍ ഹാലിം പറഞ്ഞു. എന്റെ കുട്ടികള്‍ ജീവിക്കുന്നത് ഇവിടെയാണ്. ഞങ്ങള്‍ സന്തോഷവാന്‍മാരാണ്. തങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന ന്യൂസിലന്റിലെ ഭൂരിപക്ഷ ജനതയോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top