Big stories

ആഫ്രിക്കയില്‍ കഫ്‌സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; മരുന്നു നിര്‍മിച്ച ഇന്ത്യന്‍ കമ്പനി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് റിപോര്‍ട്ട്

ആഫ്രിക്കയില്‍ കഫ്‌സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; മരുന്നു നിര്‍മിച്ച ഇന്ത്യന്‍ കമ്പനി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: പശ്ചിമാഫ്രിക്കയിലെ ഗാംബിയയില്‍ ചുമക്കുള്ള സിറപ്പ് കഴിച്ച് 66 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരുന്നുല്‍പ്പാദിപ്പിച്ച കമ്പനിക്കെതിരേ റിപോര്‍ട്ടുമായി ഹരിയാന ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. കമ്പനിയില്‍ ആവശ്യമായ ശുചിത്വ സംവിധങ്ങളിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സോനാപേട്ടിലെ ഈ കമ്പനിയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 12ഓളം പ്രശ്‌നങ്ങള്‍ കണ്ടെത്തി. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കലാണ് ഉല്‍പ്പാദകര്‍. സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 14നുള്ളില്‍ മറുപടി നല്‍കണം.

കമ്പനിയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ലോഗ് ബുക്ക് പോലും ഹാജരാക്കാനായില്ലെന്ന് റിപോര്‍ട്ടുണ്ട്. ഉദ്പാദനത്തിനും പരിശോധനക്കും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വിവരങ്ങളാണ് ഹാജരാക്കാന്‍ കഴിയാതിരുന്നത്. അസംകൃതവസ്തുക്കളായ ഗ്ലൈക്കോള്‍, സോര്‍ബിറ്റോള്‍ ലായനി, സോഡിയം മിതൈല്‍പറാബെന്‍ എന്നിവയുടെ ബാച്ച് നമ്പറുകളും ലഭ്യമാക്കിയില്ല.

ചുമമരുന്നുകള്‍ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. ഇതേ കമ്പനിയുടെ മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്കും ഇതേ പ്രശ്‌നം കണ്ടിരുന്നു.

2011ല്‍ ഈ കമ്പനിക്ക് വിയറ്റ്‌നാം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ലഭിച്ച ഉടന്‍ ഇന്ത്യ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ചുമക്കുള്ള മരുന്നു കഴിച്ച് 66 കുട്ടികളാണ് മരിച്ചത്. ചുമക്കും ജലദോഷത്തിനുമുളള നാല് മരുന്നുകളാണ് കുട്ടികളുടെ മരണത്തിനിടയാക്കിയത്.

പുതിയ സംഭവം ഇന്ത്യന്‍ ഫാര്‍മ കമ്പനികളുടെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഈ മരുന്നു കഴിച്ച കുട്ടികളുടെ വൃക്ക തകരാറിലാവുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. മരുന്നുകളില്‍ എന്തെങ്കിലും വിഷപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it