Big stories

ചന്ദ്രയാന്‍-മൂന്ന് വിക്ഷേപിച്ചു; പ്രതീക്ഷയോടെ രാജ്യം

ചന്ദ്രയാന്‍-മൂന്ന് വിക്ഷേപിച്ചു; പ്രതീക്ഷയോടെ രാജ്യം
X

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-മൂന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് വിക്ഷേപിച്ചു. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് മൂന്ന് റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്. വിക്രം ലാന്ററും പ്രജ്ഞാന്‍ റോവറുമാണ് വിക്ഷേപിച്ചത്. ചന്ദ്രയാന്‍ രണ്ടിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്റര്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്റ് ചെയ്യിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ആഗസ്ത് 23നോ 24നോ ചന്ദ്രയാന്‍ പേടകം ചന്ദ്രനിലിറക്കാനാവുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ. ലാന്റിങ് വിജയകരമായാല്‍ റഷ്യ, യുഎസ്എ, ചൈന എന്നിവയ്ക്ക് ശേഷം ഭൂമിയില്‍ സോഫ്റ്റ് ലാന്റിങ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.


Next Story

RELATED STORIES

Share it