Big stories

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊവിഡ് സ്ഥിരീകരിച്ചു

കൊറോണ വൈറസ് പിടിപെട്ട് ഇതുവരെ ബ്രിട്ടനില്‍ 578 പേരാണ് മരണപ്പെട്ടത്

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊവിഡ് സ്ഥിരീകരിച്ചു
X

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ഐസൊലേഷന് വിധേയമാക്കി. എന്നാല്‍, ഭരണപരമായ കാര്യങ്ങളില്‍ തുടര്‍ന്നും അദ്ദേഹം നേതൃത്വം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് ബോറിസ് ജോണ്‍സന് കൊറോണയുടെ ചെറുലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. തലേദിവസം ഹൗസ് ഓഫ് കോമണ്‍സിന്റെ ചേംബറില്‍ അദ്ദേഹം വാരാന്ത്യ ചോദ്യോത്തര സെഷനില്‍ പങ്കെടുത്തിരുന്നു. അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും പലരും ജോണ്‍സണുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതിനാല്‍ എത്ര ജീവനക്കാരും മുതിര്‍ന്ന മന്ത്രിമാരും ഇപ്പോള്‍ ഐസൊലേഷനിലേക്ക് മാറേണ്ടിവരുമെന്നതിനെ കുറിച്ച് വ്യക്തമായിട്ടില്ല.

ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രഫസര്‍ ക്രിസ് വിറ്റിയുടെ ഉപദേശപ്രകാരമാണ് പ്രധാനമന്ത്രിയെ കൊറോണ വൈറസ് പരിശോധന നടത്തിയതെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. 'എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ 10ാം നമ്പര്‍ പരിശോധന നടത്തി. പരിശോധന ഫലം പോസിറ്റീവായിരുന്നുവെന്നും ട്വിറ്ററില്‍ അറിയിച്ചു. ലോകത്ത് തന്നെ 21,000ത്തിലധികം ആളുകള്‍ മരണപ്പെട്ട കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഏറ്റവും പ്രമുഖനായ രാഷ്ട്ര നേതാക്കളിലൊരാളാണ് ബോറിസ് ജോണ്‍സണ്‍. എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെ മൂത്ത മകന്‍ ചാള്‍സ് രാജകുമാരനും നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസ് പിടിപെട്ട് ഇതുവരെ ബ്രിട്ടനില്‍ 578 പേരാണ് മരണപ്പെട്ടത്. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 11,658 ആയി ഉയര്‍ന്നിട്ടുണ്ട്.




Next Story

RELATED STORIES

Share it