Big stories

പ്രവാചകനിന്ദ: പ്രതിഷേധിച്ചവരുടെ വീടുകളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തല്‍ കാന്‍പൂരിലും

പ്രവാചകനിന്ദ: പ്രതിഷേധിച്ചവരുടെ വീടുകളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തല്‍ കാന്‍പൂരിലും
X

കാന്‍പൂര്‍: പ്രവാചകനിന്ദക്കെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ കാന്‍പൂരിലും ബുള്‍ഡോസര്‍ പ്രയോഗം. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ വീടുകളും സ്ഥാപനങ്ങളും പോലിസിന്റെ നേതൃത്വത്തില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയാണ്.

പ്രദേശവാസിയായ സഫര്‍ ഹയാത്തിന്റെ വീടും ഇടിച്ചുനിരത്തുന്നതിലുണ്ട്.

ബുള്‍ഡോസര്‍ പ്രയോഗത്തിന് നേതൃത്വം നല്‍കാന്‍ റവന്യൂവിലെയും പോലിസിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പ്രവാചകനിന്ദക്കെതിരേ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ മൂന്നിന് വലിയ പ്രക്ഷോഭം രൂപപ്പെട്ടിരുന്നു. അന്നേ ദിവസം കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുകയും ചെയ്തു.

ബിജെപി നേതാവ് നൂപുര്‍ ശര്‍മയാണ് ഒരു ടിവി ചര്‍ച്ചക്കിടയില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയത്.

Next Story

RELATED STORIES

Share it