Big stories

ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുടെ കമ്പനിയില്‍നിന്ന് ബിജെപി 10 കോടി സംഭാവന വാങ്ങി

ഇക്കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് നേതാവ് പ്രഫുല്‍ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള മില്ലെനിയം ഡവലപേഴ്‌സ് മിര്‍ച്ചിയുമായി ഇടപാട് നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസിനെതിരേ പ്രചാരണം നടത്തുകയും ചെയ്തിരുന്നു

ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുടെ കമ്പനിയില്‍നിന്ന് ബിജെപി 10 കോടി സംഭാവന വാങ്ങി
X

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത ദാവൂദ് ഇബ്രാഹീമിന്റെ കമ്പനിയില്‍നിന്ന് ബിജെപി 10 കോടി രൂപ സംഭാവന വാങ്ങിയെന്ന വിവരം പുറത്തു. ബിജെപി തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ രേഖകളില്‍ നിന്നുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ 'ദി വയര്‍' ആണ് പുറത്തുകൊണ്ടുവന്നത്. 1993ലെ മുംബെ സ്‌ഫോടനക്കേസ് പ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹീമിന്റെ അടുത്ത സഹായിയായ അന്തരിച്ച ഇക്ബാല്‍ മിര്‍ച്ചി എന്ന ഇക്ബാല്‍ മേമന്റെ ഉടമസ്ഥതയിലുള്ള ആര്‍കെഡബ്ല്യൂ ഡവലപേഴ്‌സില്‍ നിന്നാണ് ഭീമന്‍ തുക ബിജെപി സംഭാവനയായി സ്വീകരിച്ചത്. 2014-15 കാലത്താണ് 10 കോടി രൂപ ബിജെപി കൈപ്പറ്റിയത്. മാത്രമല്ല, ബിജെപി ഒരൊറ്റ കമ്പനിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക സ്വീകരിച്ചത് ആര്‍കെഡബ്ല്യൂ ഡവലപേഴ്‌സില്‍ നിന്നാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് നേതാവ് പ്രഫുല്‍ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള മില്ലെനിയം ഡവലപേഴ്‌സ് മിര്‍ച്ചിയുമായി ഇടപാട് നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസിനെതിരേ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ആര്‍കെഡബ്ല്യൂ ഡവലപേഴ്‌സ് ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതായി നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ആരോപിക്കുകയും കമ്പനിയുടെ മുന്‍ ഡയറക്ടര്‍ രഞ്ജീത് ബിന്ദ്രയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കമ്പനിയും ഇഖ്ബാല്‍ മിര്‍ച്ചിയുമായുള്ള ഇടപാടിലെ ഇടനിലക്കാരനാണ് ബിന്ദ്രയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.

ഇഖ്ബാല്‍ മിര്‍ച്ചിയുടെ സ്വത്തുക്കള്‍ വാങ്ങിയതായി ഇഡി കണ്ടെത്തിയ സണ്‍ബ്ലിങ്ക് റിയല്‍ എസ്‌റ്റേറ്റ് എന്ന കമ്പനി പൊതു ഡയറക്ടര്‍ വഴിയാണ് ആര്‍കെഡബ്ല്യൂ ഡവലപേഴ്‌സുമായി ബന്ധിപ്പെട്ടിരുന്നത്. സണ്‍ബ്ലിങ്ക് റിയല്‍ എസ്‌റ്റേറ്റ്‌സില്‍ നിന്നു 2 കോടി രൂപ സംഭാവനയും ബിജെപി സ്വീകരിച്ചതായി റിപോര്‍ട്ടില്‍ തെളിവുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കുന്നു. സണ്‍ബ്ലിങ്കിന്റെ ഡയറക്ടറായ മെഹുല്‍ അനില്‍ ബവിഷി, സ്‌കില്‍ റിയല്‍റ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ്. 2014-15ല്‍ സ്‌കില്‍ റിയല്‍റ്റേഴ്‌സ് ബിജെപിക്ക് രണ്ട് കോടിയാണ് സംഭാവന നല്‍കിയത്. ആര്‍കെഡബ്ല്യു ഡവലപ്പേഴ്‌സിന്റെ ഡയറക്ടറായ പ്ലാസിഡ് ജേക്കബ് നറോണ, ദര്‍ശന്‍ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെയും ഡയറക്ടറാണ്. ഇവര്‍ 2016-17 വര്‍ഷം 7.5 കോടിയാണ് ഇവര്‍ ബിജെപിക്ക് സംഭാവന കൊടുത്തത്. ഇത്തരത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെന്ന് ആഭ്യന്തര മന്ത്രാലയവും ഇഡിയും കണ്ടെത്തിയവരില്‍ നിന്ന് ബിജെപി വന്‍തോതില്‍ സംഭാവന സ്വീകരിച്ചെന്ന റിപോര്‍ട്ട് വരുംദിവസങ്ങളില്‍ ചര്‍ച്ചയാവുമെന്നുറപ്പാണ്.



Next Story

RELATED STORIES

Share it