Big stories

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു
X

പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് നിതീഷ് ഗവര്‍ണറെ നേരില്‍കണ്ട് രാജിക്കത്ത് നല്‍കിയത്. സ്‌ഫോടനാത്മകമായ വാര്‍ത്തകള്‍ വരാനിരിക്കുന്നുണ്ടെന്ന് രാവിലെ ജെഡി(യു) നേതാക്കള്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.

രാജിക്കത്ത് കൈമാറുന്നതോടൊപ്പം നിതീഷ് തന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.

നിതീഷിനൊപ്പം പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ഉണ്ടായിരുന്നു. പ്രതിപക്ഷം നിതീഷിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്‍ഡിഎയുമായുള്ള ബന്ധം ഉപേക്ഷിച്ചതായി നേരത്തെ നിതീഷ് പറഞ്ഞിരുന്നു. എന്‍ഡിഎയുമായി വേര്‍പിരിയാനുളള തീരുമാനമെടുക്കുന്നതിനു മുന്നോടിയായി അദ്ദേഹം എംഎല്‍എമാരുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തി.

നിതീഷിന്റെ എന്‍ഡിഎയില്‍ നിന്നുള്ള പുറത്തുപോകലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിജെപി ബീഹാര്‍ ഘടകം യോഗം വിളിച്ചിട്ടുണ്ട്.

ജെഡി(യു)വിനെ പിളര്‍ത്താന്‍ അമിത് ഷാ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് നിതീഷിന്റെ ജെഡി(യു) സഖ്യം വിടാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it