Big stories

ഭാരത് ബന്ദ് കേരളത്തില്‍ ബാധിച്ചേക്കില്ല; കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

ഭാരത് ബന്ദ് കേരളത്തില്‍ ബാധിച്ചേക്കില്ല;   കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
X
കോഴിക്കോട്: ഇന്ധനവില വര്‍ധനവിലും ജിഎസ് ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും പ്രതിഷേധിച്ച് നാളെ നടത്തുന്ന ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ േ്രടഡേഴ്‌സ് ആണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. എന്നാല്‍, ഈ സംഘടനയ്ക്കു കേരളത്തില്‍ കാര്യമായ സ്വാധീനമൊന്നുമില്ല. ഭാരത് ബന്ദില്‍ പങ്കെടുക്കില്ലെന്നു തങ്ങളോട് കൂടിയാലോചന നടത്തിയിട്ടില്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു. കേരള വ്യാപാരി വ്യവസായി സമിതിയും ബന്ദില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

40,000 വ്യാപാര സംഘടനകള്‍ ബന്ദിന് പിന്തുണയര്‍പ്പിച്ചതായാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ േ്രടഡേഴ്‌സ് ഭാരവാഹികള്‍ അവകാശപ്പെട്ടത്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫയര്‍ അസോസിയേഷനും(എഐടിഡബ്ല്യുഎ) ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. റോഡ് ഉപരോധം തുടങ്ങിയ സമരപരിപാടികളാണ് നടത്തുകയെന്ന് എഐടിഡബ്ല്യുഎ അറിയിച്ചു. എന്നാല്‍, കേരളത്തിലെ വാഹന ഗതാഗത രംഗത്തെ സംഘടനകളൊന്നും ബന്ദിന് അനുകൂലമല്ലാത്തതിനാല്‍ വാഹന ഗതാഗതത്തെയും ബാധിച്ചേക്കില്ല.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശ്യാം ബിഹാരി മിശ്ര പ്രസിഡന്റായ ദേശീയ തലത്തില്‍ ഭാരത് ഉദ്യോഗ വ്യാപാര മണ്ഡല്‍ എന്ന സംഘടനയുമായാണ് സഹകരിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അനുബന്ധ സംഘടനകളുള്ള ഭാരത് ഉദ്യോഗ വ്യാപാര മണ്ഡല്‍ നാളത്തെ ബന്ദില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ നസിറുദ്ദീന്‍ അറിയിച്ചു. തൊഴിലാളി സംഘടനകളൊന്നും തന്നെ ഹര്‍ത്താലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ല.

Bharat Bandh may not affect Kerala; Traders say shops will open

Next Story

RELATED STORIES

Share it