ശെയ്ഖ് ഹസീന രാജ്യംവിട്ടു; ഇന്ത്യയിലേക്കെന്ന് റിപോര്‍ട്ട്
ധക്ക: സര്‍ക്കാര്‍ വിരുദ്ധ കലാപം രൂക്ഷമായതോടെ രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപോര്‍ട്ട്. സൈനിക വിമാനത്തില്‍ 'സുരക്ഷിത സ്ഥാന'ത്തേക്ക് മാറിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍, ഇന്ത്യയിലെ ബംഗാളിലേക്ക് ഹസീന വന്നതെന്നും റിപോര്‍ട്ടുകളുണ്ട്. പ്രക്ഷോഭം അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ സൈന്യത്തിന്റെ അന്ത്യശാസനം ലഭിച്ചതോടെയാണ് ശെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. രാജിവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആയിരക്കണക്കിന് പ്രക്ഷോഭകരാണ് അവരുടെ ഔദ്യോഗികവസതിയിലേക്ക് ഇരച്ചുകയറി.
സ്വാതന്ത്ര്യസമര സേനാനികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കാനുള്ള നീക്കത്തിനെതിരേ 'സ്റ്റുഡന്റ്‌സ് എഗയ്ന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍' എന്ന സംഘടന തുടങ്ങിയ സമരമാണ് ക്രമേണ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയത്. രാജ്യത്തെ 13 ജില്ലകളിലേക്കും കലാപം പടര്‍ന്നതോടെയാണ് ഹസീനയ്ക്ക് രാജിവച്ച് രാജ്യം വിടേണ്ടിവന്നത്.
RELATED STORIES
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMT