Big stories

ഇ​റ്റ​ലി​യി​ല്‍ അ​ഭ​യാ​ര്‍​ഥി ക​പ്പ​ല്‍ മു​ങ്ങി​ അപകടം: മ​ര​ണ​സം​ഖ്യ 59 ആ​യി, മരിച്ചവരിൽ 12 കുട്ടികളും

ഇ​റ്റ​ലി​യി​ല്‍ അ​ഭ​യാ​ര്‍​ഥി ക​പ്പ​ല്‍ മു​ങ്ങി​ അപകടം: മ​ര​ണ​സം​ഖ്യ 59 ആ​യി, മരിച്ചവരിൽ 12 കുട്ടികളും
X

റോം: ​ഇ​റ്റ​ലി​യി​ലേ​ക്ക് അ​ഭ​യാ​ര്‍​ഥി​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ക​പ്പ​ല്‍ മെ​ഡി​റ്റ​നേ​റി​യ​ന്‍ ക​ട​ലി​ല്‍ മു​ങ്ങി​യ അപകടത്തി​ല്‍ മ​ര​ണ​സം​ഖ്യ 59 ആ​യി. മ​രി​ച്ച​വ​രി​ല്‍ 12 പേ​ര്‍ കു​ട്ടി​ക​ളാ​ണ്. ഇ​രു​ന്നൂ​റോ​ളം പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 80പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് റിപോർട്ടുകൾ. ദ​ക്ഷി​ണ ഇ​റ്റ​ലി​യി​ലെ കാ​ലാ​ബ്രി​യ പ​ട്ട​ണ​ത്തി​ന് സ​മീ​പ​ത്തു​ള്ള തീ​ര​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മേ​ഖ​ല​യി​ലെ സ്‌​റ്റെ​കാ​റ്റോ ഡി ​കു​ട്രോ എ​ന്ന ആ​ഡം​ബ​ര റി​സോ​ര്‍​ട്ടി​ന് സ​മീ​പ​ത്ത് വ​ച്ച് ക​ട​ലി​ലെ പാ​റ​ക്കൂ​ട്ട​ത്തി​ല്‍ ഇ​ടി​ച്ച് ക​പ്പ​ല്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

തീ​ര​ത്ത് നി​ന്ന് 300 മീ​റ്റ​ര്‍ മാ​ത്രം ദൂ​ര​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. യാ​ത്രി​ക​രി​ല്‍ ചി​ല​ര്‍ നീ​ന്തി ക​ര​യ്ക്ക​ടു​ക്കു​കാ​യി​രു​ന്നു. മ​റ്റു​ള്ള​വ​രെ തീ​ര​സം​ര​ക്ഷ​ണ സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ ഉൾപ്പെടെ 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രവിശ്യാ സർക്കാർ ഉദ്യോഗസ്ഥനായ മാനുവേല കുറ നേരത്തെ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കൊടുങ്കാറ്റുള്ള കാലാവസ്ഥയിൽ അടിയന്തര സേവനങ്ങൾ കടലിലും തീരപ്രദേശത്തും തിരച്ചിൽ നടത്തിയപ്പോൾ, അതിജീവിച്ചവർ 140 മുതൽ 150 വരെ കപ്പലിലുണ്ടായിരുന്നതായി കുറ പറഞ്ഞു.

അ​പ​ക​ട​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജി​യോ​ര്‍​ജി​യ മെ​ലാ​ണി, അ​പ​ക​ട​ക​ര​മാ​യ യാ​ത്രാ​മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന മ​നു​ഷ്യ​ക്ക​ട​ത്തു​കാ​ര്‍ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ള്‍ വ​രു​ത്തി​വ​യ്ക്കു​ന്ന​താ​ണെ​ന്ന് വി​മ​ര്‍​ശി​ച്ചു. 'മെ​ച്ച​പ്പെ​ട്ട യു​റോപ്യ​ന്‍ ജീ​വി​തം' എ​ന്ന അ​യാ​ഥാ​ര്‍​ഥ മാ​യി​ക​സ്വ​പ്നം അ​ഭ​യാ​ര്‍​ഥി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും കു​ടി​യേ​റ്റ വി​രു​ദ്ധ​യാ​യ മെ​ലോ​ണി പ​റ​ഞ്ഞു. യൂ​റോ​പ്പി​ലേ​ക്ക് കു​ടി​യേ​റു​ന്ന​വ​രു​ടെ പ്ര​ധാ​ന​ യാ​ത്രാ​മാ​ര്‍​ഗ​മാ​ണ് മെ​ഡി​റ്റ​നേ​റി​യ​ന്‍ ക​ട​ലി​ലൂ​ടെ​യു​ള്ള ക​പ്പ​ല്‍​യാ​ത്ര. ഇ​റ്റാ​ലി​യ​ന്‍ ഭ​ര​ണ​കൂ​ടം കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ, രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ അ​പ​ക​ട​ക​ര​മാ​യ മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്.

Next Story

RELATED STORIES

Share it