അസം ഏറ്റവും വലിയ 'ദേശവിരുദ്ധ' സംസ്ഥാനമെന്ന് സര്‍ക്കാര്‍ രേഖ

19 രാജ്യദ്രോഹ കേസുകളാണ് അസമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹരിയാന(13), ഹിമാചല്‍ പ്രദേശ്(5), തമിഴ്‌നാട്(3) എന്നിങ്ങനേയാണ് മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.

അസം ഏറ്റവും വലിയ ദേശവിരുദ്ധ സംസ്ഥാനമെന്ന് സര്‍ക്കാര്‍ രേഖ

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ 'ദേശ വിരുദ്ധര്‍' ഉള്ള സംസ്ഥാനം അസം ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി) പുറത്ത വിട്ട 2017ലെ കുറ്റകൃത്യങ്ങളുടെ കണക്കുകളിലാണ് രാജ്യദ്രോഹ കേസുകളില്‍ അസം മുന്നിട്ട് നില്‍ക്കുന്നത്.

2017ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 160 കേസുകളില്‍ 51 രാജ്യ ദ്രോഹ കേസുകളാണെന്ന് രേഖയില്‍ പറയുന്നു. രാജ്യത്തിനെതിരേ യുദ്ധം ചെയ്‌തെന്ന് ആരോപിച്ച് 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും എന്‍സിആര്‍ബി പുറത്ത വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

19 രാജ്യദ്രോഹ കേസുകളാണ് അസമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹരിയാന(13), ഹിമാചല്‍ പ്രദേശ്(5), തമിഴ്‌നാട്(3) എന്നിങ്ങനേയാണ് മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.

രാജ്യത്തിനെതിരേ യുദ്ധം ചെയ്തു എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും അസം മുന്നിലാണ്. ഐപിസി 121-123 പ്രകാരം 29 കേസുകളാണ് അസമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊട്ടുപിന്നിലുള്ള മേഘാലയയില്‍ 27 കേസും കര്‍ണാടകയില്‍ 15 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരില്‍ 10 ഉം നാഗാലാന്റില്‍ ഏഴ് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

RELATED STORIES

Share it
Top