പുതുവര്‍ഷാഘോഷത്തിനിടെ അക്രമം; എഎസ്‌ഐയ്ക്ക് വെട്ടേറ്റു

.ബേക്കല്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ജയരാജനെയാണ് അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചത്. എട്ടുപേര്‍ക്കെതിരെ കേസെടുത്തു.

പുതുവര്‍ഷാഘോഷത്തിനിടെ അക്രമം;   എഎസ്‌ഐയ്ക്ക് വെട്ടേറ്റു

കാസര്‍കോട്: പുതുവര്‍ഷ ആഘോഷത്തിനിടെ അക്രമം നടത്തിയ സംഘത്തെ തടഞ്ഞ എഎസ്‌ഐക്ക് വെട്ടേറ്റു. കാസര്‍കോഡ് ബേക്കലിലിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചയോടെയായിരുന്നു എസ്‌ഐയ്ക്ക് വെട്ടേറ്റത്.ബേക്കല്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ജയരാജനെയാണ് അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചത്. എട്ടുപേര്‍ക്കെതിരെ കേസെടുത്തു.

ഗതാഗതനിയന്ത്രണം ഉള്‍പ്പെടെ വന്‍ സുരക്ഷ പോലിസ് ഒരുക്കിയിരുന്നെങ്കിലും, പുതുവല്‍സരദിനത്തില്‍ സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബേക്കല്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ജയരാജനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുവത്സരാഘോഷം നടക്കുന്നതിനിടെ സംഘര്‍ഷമുണ്ടായി. ഇവിടേക്ക് പോയ പൊലീസ് വാഹനത്തില്‍ രണ്ടുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണത്തിനിരയായത്.
RELATED STORIES

Share it
Top