Big stories

ബിജെപി എംഎൽഎയുടെ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ബജ്റംഗ് ദൾ ആയുധപരിശീലനം

മെയ് 25 മുതൽ ജൂൺ 1 വരെയാണ് പരിശീലനം നടക്കുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പശുഭീകരതയിൽ അറസ്റ്റ് ചെയ്യപ്പെട്ടതിൽ എല്ലാവരും ബജ്‌റംഗ് ദൾ പ്രവർത്തകരാണ്.

ബിജെപി എംഎൽഎയുടെ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ബജ്റംഗ് ദൾ ആയുധപരിശീലനം
X

മുംബൈ: ബിജെപി എംഎൽഎയുടെ സ്‌കൂളിൽ കുട്ടികൾക്ക് ബജ്‌റംഗ് ദൾ ആയുധ പരിശീലനം നൽകുന്നതായി റിപോർട്ട്. മുംബൈ താനെയിലെ മിരാ റോഡിലുള്ള സെവൻ ഇലവൻ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിൽ പരിശീലനം. പ്രകാശ് ഗുപ്തയെന്ന ആളാണ് സമൂഹ മാധ്യമങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിൻറെ ചിത്രങ്ങൾ പങ്കുവെച്ചത്.


സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ താനെ റൂറൽ പോലിസിൽ പരാതി നൽകിയിട്ടുണ്ട്. ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂൾ. മെയ് 25 നാണ് പരിശീലനം ആരംഭിച്ചതെന്ന് ഡിവൈഎഫ്‌ഐ പരാതിയിൽ പറയുന്നു. കുട്ടികളുടെ കൈയിൽ തോക്ക് ഏൽപ്പിച്ച് ഇതിൽ തിരകൾ നിറയ്ക്കാനും നിറയൊഴിക്കാനും പരിശീലിപ്പിക്കുന്നതാണ് ചിത്രങ്ങളിൽ ഉള്ളത്. 14 വയസിൽ താഴെയുള്ള കുട്ടികളടക്കം നിരവധി പേർക്കാണ് പരിശീലനം നൽകുന്നത്.

പരാതിയെ തുടർന്ന് പോലിസ് അന്വേഷണം ആരംഭിച്ചതായി റിപോർട്ടുകൾ ഉണ്ടങ്കിലും പോലിസിൻറെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. മെയ് 25 മുതൽ ജൂൺ 1 വരെയാണ് പരിശീലനം നടക്കുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പശുഭീകരതയിൽ അറസ്റ്റ് ചെയ്യപ്പെട്ടതിൽ എല്ലാവരും ബജ്‌റംഗ് ദൾ പ്രവർത്തകരാണ്. അമേരിക്കൻ ചാര സംഘടനയായ സിഐഎ ലോകത്തെ സായുധ സംഘടനാ പട്ടികയിൽ പെടുത്തിയ ഹിന്ദുത്വ സായുധ സംഘടനയായ ബജ്‌റംഗ് ദൾ.


ആയുധ പരിശീലനം നടത്തുന്നുണ്ടെന്ന് പരിശീലനത്തിന് നേതൃത്വം നൽകുന്ന ബജ്‌റംഗ് ദൾ നേതാക്കൾ പറഞ്ഞതായി താനെ സബ് ഡിവിഷണൽ പോലിസ് ഓഫീസർ അതുൽ കുൽകർണി മാധ്യമങ്ങളോട് പറഞ്ഞു. ആയുധ പരിശീലനത്തിനും തോക്കുകൾ സൂക്ഷിക്കാനും ലൈസൻസ് ഉണ്ടെന്ന് ബജ്‌റംഗ് ദൾ നേതാക്കൾ പോലിസിനെ അറിയിച്ചിട്ടുണ്ടെന്നും കുൽകർണി കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it