Big stories

എ പി അബ്ദുല്ലക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍; സി മുഹമ്മദ് ഫൈസി അംഗം

. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനാണ് സി മുഹമ്മദ് ഫൈസി. 2025 മാര്‍ച്ച് 31 വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.

എ പി അബ്ദുല്ലക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍; സി മുഹമ്മദ് ഫൈസി അംഗം
X

ന്യൂഡല്‍ഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി എ പി അബ്ദുല്ലക്കുട്ടിയെ തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുള്ള അംഗങ്ങമായി സി മുഹമ്മദ് ഫൈസിയെ തിരഞ്ഞെടുത്തു. ബിജെപി ദേശീയ വൈസ് പ്രസിഡന്റാണ് അബ്ദുല്ലക്കുട്ടി. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനാണ് സി മുഹമ്മദ് ഫൈസി. 2025 മാര്‍ച്ച് 31 വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.

23 അംഗ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്കാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായി അബ്ദുല്ലക്കുട്ടിയും സി ഫൈസിയും തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ കേന്ദ്ര ഹജജ് കമ്മിറ്റിയുടെ ആദ്യ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിയമത്തിലെ വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിയായാണ് എ പി അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ ഹാജിമാരെ അയക്കുന്ന സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായാണ് സംസ്ഥാന സര്‍ക്കാര്‍ സി മുഹമ്മദ് ഫൈസിയെ ശുപാര്‍ശ ചെയ്തത്.

തുടര്‍ച്ചയായി രണ്ട് തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സി മുഹമ്മദ് ഫൈസി കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റും മര്‍കസ് ജനറല്‍ മാനേജറും സിറാജ് ദിനപത്രം പബ്ലിഷറും എഴുത്തുകാരനും വാഗ്മിയുമാണ്. മുസ്ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര കൂടിയാലോചനാ സമിതി അംഗമാണ്. കേരള വഖ്ഫ് ബോര്‍ഡ് അംഗമായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് പന്നൂര്‍ സ്വദേശിയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ലീഡര്‍ഷിപ്പ് ട്രെയ്‌നിംഗ് പഠനം പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദവും മൗലാനാ ആസാദ് നാഷണല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഉര്‍ദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it