Big stories

വിമാന നിരക്കുകള്‍ കുത്തനെ കൂട്ടി; പ്രവാസികളെ പിഴിഞ്ഞ് കമ്പനികള്‍

ഒരു യാത്രക്കാരനില്‍ നിന്നു മാത്രം 5000 മുതല്‍ 12,000 രൂപ വരെ അധികമായി ഈടാക്കുമ്പോഴും സര്‍ക്കാരുകളോ ബന്ധപ്പെട്ട അധികാരികളോ കണ്ടില്ലെന്നു നടിക്കുകയാണ്

വിമാന നിരക്കുകള്‍ കുത്തനെ കൂട്ടി; പ്രവാസികളെ പിഴിഞ്ഞ് കമ്പനികള്‍
X

കോഴിക്കോട്: ഗള്‍ഫ് രാഷ്ട്രങ്ങളിലെ അവധിക്കാലം അവസാനിക്കുന്നതോടെ കേരളത്തില്‍ നിന്നുള്ള വിമാന നിരക്ക് കുത്തനെ കൂട്ടി കമ്പനികള്‍ വീണ്ടും പ്രവാസികളെ പിഴിയുന്നു. നിത്വാഖാത്ത്, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയ്ക്കിടയിലും പ്രവാസലോകത്തേക്ക് മടങ്ങുന്നവരെയാണ് വിമാനകമ്പനികള്‍ പിഴിയുന്നത്. ആഗസ്ത് അവസാന വാരം മുതല്‍ ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റുകളില്‍ നാലിരട്ടിയിലേറെ വര്‍ധനവാണുള്ളത്. ചില കമ്പനികളാമട്ടെ ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷം രൂപ വരെ ടിക്കറ്റിന് ഈടാക്കാനും പദ്ധതിയിടുന്നതായി റിപോര്‍ട്ടുകളുണ്ട്. ഷാര്‍ജ, ദോഹ, ബഹ്‌റയ്ന്‍, ദുബയ്, അബൂദബി എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിലും വന്‍ വര്‍ധനവാണുള്ളത്. ഒരു യാത്രക്കാരനില്‍ നിന്നു മാത്രം 5000 മുതല്‍ 12,000 രൂപ വരെ അധികമായി ഈടാക്കുമ്പോഴും സര്‍ക്കാരുകളോ ബന്ധപ്പെട്ട അധികാരികളോ കണ്ടില്ലെന്നു നടിക്കുകയാണ്. പൊതുവെ നടുവൊടിഞ്ഞു കിടക്കുന്ന സാമ്പത്തിക മേഖലയ്ക്ക് ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രതിസന്ധി കടുത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത്. ഇതിനിടെ, നാട്ടിലെത്തി തിരിച്ചുപോവുന്നവരെ ചൂഷണം ചെയ്യുന്ന വിമാനകമ്പനികളുടെ നടപടികള്‍ക്ക് ആരും മൂക്കുകയറിടാത്തത് പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

സാധാരണയായി സെപ്തംബറിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിയുന്നത്. ഈ സമയം നോക്കി ഗള്‍ഫിലേക്ക് തിരിച്ചുപോവുന്നവരെയും പെരുന്നാള്‍ ആഘോഷിച്ച് മടങ്ങുന്നവരെയും ലക്ഷ്യമിട്ടാണ് വിമാന ടിക്കറ്റ് കുത്തനെ കൂട്ടുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അവധിക്കാലം കഴിഞ്ഞ് അടുത്തമാസമാണ് സ്‌കൂളുകള്‍ തുറക്കുക. സെപ്തംബറില്‍ ഓണക്കാലമായതിനാല്‍ നിരക്കുവര്‍ധനവ് തുടരാനാണ് സാധ്യത കൂടുതല്‍. ഇതില്‍ ഇന്ത്യന്‍ കമ്പനിയായ എയര്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കു മാത്രമല്ല യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ആഗസ്ത് അവസാനം തിരുവനന്തപുരത്ത് നിന്ന് ദുബയിലേക്ക് ഗള്‍ഫ് എയര്‍ 66,396 രൂപയാണ് ടിക്കറ്റിനു ഈടാക്കുന്നത്. കൊച്ചിയില്‍ നിന്ന് ദുബയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് 31,685 രൂപയും സ്‌പൈസ് ജെറ്റിന് 22,635 രൂപയുമാണ്. കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പോവുന്ന എത്തിഹാദ് എയര്‍വെയ്‌സിനു 47,100 രൂപയും തിരുവനന്തപുരത്ത് നിന്നു ഇന്‍ഡിഗോയ്ക്ക് അബൂദബിയിലേക്ക് 26,887 രൂപയുമാണ് ഈടാക്കുന്നത്.

ആഗസ്ത് 31ന് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക്:

തിരുവനന്തപുരം വിമാനത്താവളം

ദുബയ്-26,887(ഇന്‍ഡിഗോ), 41,412(എമിറേറ്റ്‌സ്), 66,396(ഗള്‍ഫ് എയര്‍)

അബൂദബി-31,500(എയര്‍ ഇന്ത്യ), 45,186(ഗള്‍ഫ് എയര്‍), 31,089(ശ്രീലങ്കന്‍)

ഷാര്‍ജ-41,149(എയര്‍ ഇന്ത്യ), 23,358(ഇന്‍ഡിഗോ), 19,025(എയര്‍ ഇന്ത്യ)

ദമ്മാം-60,846(ശ്രീലങ്കന്‍), 74,660(ഗള്‍ഫ് എയര്‍), 91,517(എമിറേറ്റ്‌സ്)

റിയാദ്-45,343(ശ്രീലങ്കന്‍), 65,488(ഗള്‍ഫ് എയര്‍), 90,766(എമിറേറ്റ്‌സ്)

ദോഹ-29,889(എയര്‍ ഇന്ത്യ), 32,671(ഇന്‍ഡിഗോ), 36,603(ശ്രീലങ്കന്‍)

കുവൈത്ത്-66,298(ഗള്‍ഫ് എയര്‍), 92,043(എമിറേറ്റ്‌സ്), 49,209(ശ്രീലങ്കന്‍)

ബഹ്‌റയ്ന്‍-74,478(ഗള്‍ഫ് എയര്‍), 88,951(എമിറേറ്റ്‌സ്)


കൊച്ചി വിമാനത്താവളം

ദുബയ്-22,635(സ്‌പൈസ്), 31,685(എയര്‍ ഇന്ത്യ), 34,850(ശ്രീലങ്കന്‍)

അബൂദബി-45,580(എത്തിഹാദ്), 38,661(ഒമാന്‍ എയര്‍), 27,406(എയര്‍ ഇന്ത്യ)

ഷാര്‍ജ-19,531(എയര്‍ ഇന്ത്യ), 24,223(ഇന്‍ഡിഗോ)

ദമ്മാം-43,709(ഒമാന്‍ എയര്‍), 60,426(ഇത്തിഹാദ്), 51,750(ശ്രീലങ്കന്‍)

റിയാദ്-44,054(ഗള്‍ഫ് എയര്‍), 45,854(ശ്രീലങ്കന്‍), 52,345(ഒമാന്‍ എയര്‍)

ദോഹ-35,863(എയര്‍ ഇന്ത്യ), 44,451(ഇന്‍ഡിഗോ), 71,000(ഖത്തര്‍ എയര്‍)

കുവൈത്ത്-26,847(ഇന്‍ഡിഗോ), 41,913(ഖത്തര്‍ എയര്‍), 39,434(ശ്രീലങ്കന്‍)

ബഹ്‌റയ്ന്‍-27,942(എയര്‍ ഇന്ത്യ), 47,371(ഇത്തിഹാദ്), 49,000(ശ്രീലങ്കന്‍)

കോഴിക്കോട് വിമാനത്താവളം

ദുബയ്-23,981(സ്‌പൈസ്), 23,230(ഇന്‍ഡിഗോ), 24,652(എയര്‍ ഇന്ത്യ)

അബൂദബി-47,100(ഇത്തിഹാദ്), 43,456(ഗള്‍ഫ് എയര്‍), 23,077(എയര്‍ ഇന്ത്യ)

ദമ്മാം-33,025(എയര്‍ ഇന്ത്യ), 45,563(സൗദി എയര്‍ലൈന്‍), 51,698(ഇത്തിഹാദ്)

റിയാദ്-31,818(എയര്‍ ഇന്ത്യ), 37,184(സൗദി എയര്‍ലൈന്‍), 52,323(ഇത്തിഹാദ്)

ദോഹ-26,810(എയര്‍ ഇന്ത്യ), 28,184(ഇന്‍ഡിഗോ)

കുവൈത്ത്-25,924(എയര്‍ ഇന്ത്യ), 49,659(ഗള്‍ഫ് എയര്‍), 64,777(ഇത്തിഹാദ്)

ബഹ്‌റയ്ന്‍-27,604(എയര്‍ ഇന്ത്യ), 61,470(ഇത്തിഹാദ്), 76,949(ഗള്‍ഫ് എയര്‍)

കണ്ണൂര്‍ വിമാനത്താവളം

ദുബയ്-46,438(ഗള്‍ഫ് എയര്‍), 29,668(ഇന്‍ഡിഗോ)

അബൂദബി-22,014(എയര്‍ ഇന്ത്യ), 26,914(ഇന്‍ഡിഗോ)

ഷാര്‍ജ-22,014(എയര്‍ ഇന്ത്യ), 26,134(ഇന്‍ഡിഗോ)

ദമ്മാം-55,837(എയര്‍ ഇന്ത്യ), 36,982(എയര്‍ ഇന്ത്യ)

ദോഹ-43,244(ഇന്‍ഡിഗോ)

കുവൈത്ത്-25,800(ഇന്‍ഡിഗോ), 57,702(എയര്‍ ഇന്ത്യ)

ബഹ്‌റയ്ന്‍-57,072(എയര്‍ ഇന്ത്യ), 70,874(എയര്‍ ഇന്ത്യ)




Next Story

RELATED STORIES

Share it