നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും
വിചാരണക്കോടതി പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും അഭിപ്രായം അറിയിച്ചു. നടിയെ പ്രതിഭാഗം മാനസികമായി പീഡിപ്പിക്കുന്നവെന്ന് അറിയിച്ചിട്ടും ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
ആക്രമണത്തിന് ഇരയായ നടി കഴിഞ്ഞ ദിവസം വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കേടതിയെ സമീപിച്ചിരുന്നു. കേസ് വിസ്താരത്തിന്റെ പേരില്‍ പ്രതിഭാഗം വക്കീല്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും വിചാരണക്കോടതി പക്ഷാപാതപരമാണെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ അഭിപ്രായം ആരാഞ്ഞപ്പോഴാണ് സര്‍ക്കാറും വിചാരണക്കോടതിക്കെതിരേ അഭിപ്രായം അറിയിച്ചത്.
പരാതിക്കാരിയായ തന്റെ മൊഴിയിലുള്ള പല കാര്യങ്ങളും വിചാരണകോടതി രേഖപ്പെടുത്തിയില്ലെന്ന ഗുരുതരമായ ആരോപണമാണ് നടി ഉന്നയിച്ചത്. വിചാരണക്കോടതി പ്രോസിക്യൂഷന് പ്രതികള്‍ക്ക് നല്‍കുന്ന രേഖകളുടെ പകര്‍പ്പ് നല്‍കുന്നില്ലെന്ന് സര്‍ക്കാറും ഹൈക്കോടതിയെ അറിയിച്ചു. വിചാരണക്കോടതി പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കേസ് വിചാരണ നടത്തുമ്പോള്‍ 20 അഭിഭാഷകരാണ് കോടതിയില്‍ ഉണ്ടായിരുന്നത്. പലപ്പോഴും അതിരുവിട്ട ചോദ്യങ്ങളാണ് നടിയോട് ഇവര്‍ ചോദിച്ചത.് കോടതിയില്‍ നടന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നടിയെ അക്രമിച്ച കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്ന് പ്രോസിക്യൂഷന്‍ തന്നെ ആവശ്യപ്പെട്ടിട്ടും വിചാരണക്കോടതി അംഗീകരിച്ചില്ല. ഇതോടെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT