Big stories

പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കണം: രാജ്യത്തെ വിവിധ നഗരങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍

പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കണം: രാജ്യത്തെ വിവിധ നഗരങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍
X

ന്യൂഡല്‍ഹി: പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ നഗരങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കുശേഷമാണ് വിശ്വാസികള്‍ തെരുവിലിറങ്ങിയത്.

ബിജെപി വക്താവ് നൂപുര്‍ ശര്‍മ, ബിജെപിയിലെ മറ്റൊരു നേതാവായ നവീന്‍ ജിന്‍ഡാല്‍ എന്നിവരുടെ പ്രകോപനപരമായ അഭിപ്രായവും ട്വീറ്റും ലോകശ്രദ്ധ ആകര്‍ഷിച്ചതോടെയാണ് മുസ് ലിംവിശ്വാസികളും രംഗത്തുവന്നിരിക്കുന്നത്.

ഡല്‍ഹിയിലെ പ്രതിഷേധം ജമാ മസ്ജിനു മുന്നിലായിരുന്നു. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.

എന്നാല്‍ ആരാണ് പ്രതിഷേധം ആസൂത്രണം ചെയ്തതെന്ന് വ്യക്തതയില്ല.

'ആരാണ് പ്രതിഷേധം തുടങ്ങിയതെന്ന് വ്യക്തമല്ല. ചിലര്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കു ശേഷം മുദ്രാവാക്യം വിളിച്ചു. ആ സമയത്ത് വലിയ ജനക്കൂട്ടം അവിടെയുണ്ടായിരുന്നു. പിന്നീട് അവര്‍ പിരിഞ്ഞുപോയി. ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ല'- ഡല്‍ഹി ജമ മസ്ജിദിലെ ഇമാം പറഞ്ഞു.

യുപിയിലെ സഹാറന്‍പൂര്‍, മൊറാദാബാദ്, പ്രയാഗ്രാജ് തുടങ്ങി ഏതാനും നഗരങ്ങളില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ലഖ്‌നോ, കാന്‍പൂര്‍, ഫിറോസാബാദ് എന്നീ നഗരങ്ങളില്‍ വലിയ പ്രകടനങ്ങള്‍ നടന്നു.

പ്രയാഗ് രാജില്‍ വലിയ പ്രതിഷേധം നടന്നു. പോലിസുമായി ചില സംഘര്‍ഷമുണ്ടാവുകയും ചെയ്തു.

സഹറാന്‍പൂരില്‍ 21 പേരെ അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് നടപടി.

മൊറാദാബാദിലും പ്രതിഷേധമുണ്ടായി.

ജര്‍ഖണ്ഡിലെ റാഞ്ചിയിലും പ്രതിഷേധമുണ്ടായി. അവിടെ ചില സംഘര്‍ഷമുണ്ടായി. പോലിസ് പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്തു.

കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസിലും പ്രതിഷേമുണ്ടായി. ഹൈദരാബാദ്, ലുധിയാന, നവി മുംബൈ, ശ്രീനഗര്‍ എന്നീ നഗരങ്ങളിലും പ്രതിഷേധനം നടന്നു.

Next Story

RELATED STORIES

Share it