- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അട്ടപ്പാടിയിൽ തണ്ടർബോൾട്ട് വെടിവയ്പ്പിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു
വെടിവയ്പ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തേക്ക് വന്നിട്ടില്ല. മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്ന് പോലിസ് അറിയിക്കുന്നുണ്ട്.

പാലക്കാട്: അട്ടപ്പാടി ഉള്‍വനത്തില്‍ തണ്ടർബോൾട്ട് വെടിവയ്പ്പിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടതായി റിപോർട്ട്. പാലക്കാട് മഞ്ചക്കണ്ടിയിലാണ് തണ്ടര്‍ ബോള്‍ട്ടും മാവോവാദികളും ഏറ്റുമുട്ടിയത്. അട്ടപ്പാടി താവളം പ്രദേശത്ത് നിന്ന് 12 കിലോമീറ്റർ ദൂരെയാണ് മഞ്ചക്കണ്ടി വനപ്രദേശം.
ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് പോലിസിൽ നിന്ന് ലഭിക്കുന്ന വിവരം. തണ്ടര്‍ ബോള്‍ട്ട് അസിസ്റ്റൻഡ് കമാന്‍ണ്ടന്‍റ് സോളമന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെ മാവോവാദികള്‍ വെടിവച്ചതിനെ തുടര്‍ന്നാണ് ആക്രമണം ആരംഭിച്ചത് എന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. വെടിവയ്പ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തേക്ക് വന്നിട്ടില്ല. മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്ന് പോലിസ് അറിയിക്കുന്നുണ്ട്.
തണ്ടര്‍ ബോള്‍ട്ട് സംഘം രാവിലെ വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ മാവോവാദികളുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് തണ്ടര്‍ ബോള്‍ട്ട് സംഘം ഇവിടെ പട്രോളിംഗിന് എത്തിയത്.
അതേസമയം സംഭവസ്ഥലത്തേക്ക് പാലക്കാട് നിന്നും കൂടുതല്‍ പൊലീസിനെ എത്തിച്ചതായാണ് വിവരം. കണ്ണൂർ ജില്ലയിൽ വിന്യസിച്ചിരിക്കുന്ന തണ്ടർബോൾട്ട് സംഘത്തെ അട്ടപ്പാടിയിൽ എത്തിച്ച് ശക്തമായ തിരച്ചിൽ നടത്തുമെന്ന് പോലിസ് മേധാവി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















