നടുവിലില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

തളിപ്പറമ്പ്: നടുവിലില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറും അക്രമവും. രണ്ടു ബൈക്കുകള്‍ തീവച്ച് നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ നടുവില്‍ പളളിത്തട്ടിലാണ് സംഭവം. ലക്ഷംവീട് കോളനിയില്‍ കഴിക്കനടിയില്‍ രാജേഷിന്റെ വീടിനു നേരെയാണ് ബോംബേറ് നടന്നത്. ഈസമയം രാജേഷ് വീട്ടിലുണ്ടായിരുന്നില്ല.വാതിലിന് മുന്നില്‍ വീണാണ് ബോംബ് പൊട്ടിയത്. സമീപത്ത് താമസിക്കുന്ന കല്ലിങ്കീല്‍ ബിനീഷ്, അമ്പഴത്തിനാല്‍ പ്രവീണ്‍ എന്നിവരുടെ ബൈക്കുകള്‍ക്കാണ് തീവച്ചത്. സ്‌ഫോടനശബ്ദം കേട്ട് ഇവര്‍ പുറത്തിറങ്ങിയപ്പോഴാണ് ബൈക്കുകള്‍ കത്തുന്നതു കാണുന്നത്. മൂവരും സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. നേരത്തെ ബിജെപി നേതാവ് ദിനേശനെ അക്രമിച്ച കേസിലെ പ്രതിയാണ് രാജേഷ്. അക്രമത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഭവമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി.

RELATED STORIES

Share it
Top