Football

മരിയാ നീ എയ്ഞ്ചല്‍

മരിയാ നീ എയ്ഞ്ചല്‍
X
മോണ്ട്‌ബെലിയാഡ്(ഫ്രാന്‍സ്): ഫ്രഞ്ച് കപ്പില്‍ 12ാം തവണയും മുത്തമിട്ട് തങ്ങളുടെ തോരോട്ടം ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ പ്രതിജ്ഞയെടുത്ത് കളത്തിലിറങ്ങിയ പിഎസ്ജിക്ക് പിഴച്ചില്ല. പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ മല്‍സരിച്ച ഫ്രഞ്ച് പട സോക്കാക്‌സിന്റെ കളത്തിലിറങ്ങി അവരെ 4-1 നാണ് തുരത്തിയത്. അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ എയ്ഞ്ജല്‍ ഡി മരിയയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ്(1,27,58) ഏറ്റവും കൂടുതല്‍ ഫ്രഞ്ച് കപ്പടിച്ച ചാംപ്യന്‍മാര്‍ക്ക് വിജയം അനായാസമാക്കിയത്. അതേസമയം, ബ്രസീലിയന്‍ ഡിഫെന്‍ഡിങ് സൂപ്പര്‍ താരം ഡാനി ആല്‍വ്‌സ് 90ാം മിനിറ്റില്‍ പിഎസ്ജി ഗോളിയുടെ വേഷം ധരിച്ചതും മല്‍സരത്തില്‍ ശ്രദ്ധേയമായി. ചുവപ്പ് കാര്‍ഡ് കണ്ട് കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്ന കൈല്‍ എംബാപ്പെയുടെ തിരിച്ചു വരവിന് ഇരട്ടിമധുരം നല്‍കിയാണ്  ഡി മരിയ താരത്തെ ആനയിച്ചത.് എംബാപ്പെയെയും എഡിന്‍സന്‍ കവാനിയെയും ഡി മരിയയെയും ആക്രമണച്ചുമതലയേല്‍പ്പിച്ച് ഉനായ് എമെറി പിഎസ്ജിയെ 4-3-3 എന്ന ശൈലിയില്‍ കളത്തില്‍ വിന്യസിപ്പിച്ചപ്പോള്‍ 4-1-4-1 എന്ന ശൈലിയിലാണ് സോക്കാക്‌സ് ടീം കളത്തിലിറങ്ങിയത്. തികച്ചും ഫ്രഞ്ച് ചാംപ്യന്‍മാര്‍ എന്ന രീതിയാലായിരുന്നു ഇന്നലെ പിഎസ്ജി കളത്തില്‍ നിറഞ്ഞാടിയത്. 73 ശതമാനം സമയവും തങ്ങളുടെ കാലില്‍ പന്തിനെ നിലനിര്‍ത്തിയപ്പോള്‍ 20 ഗോള്‍ ശ്രമങ്ങലാണ് പിഎസ്ജി എതിര്‍മുഖത്തേക്ക് പായിച്ചത്. ഇതില്‍ 12 തവണയും ഗോള്‍ വല ലക്ഷ്യമാക്കി ഉതിര്‍ക്കാനായത് എതിര്‍ ടീമിന്‍മേലുള്ള ആധിപത്യം വരച്ചു കാട്ടുന്നു. വിസില്‍ മുഴങ്ങി ആദ്യ മിനിറ്റില്‍ തന്നെ മരിയ തന്റെ ഒന്നാം ഗോളിലൂടെ പിഎസ്ജിക്ക് ആശ്വാസഗോള്‍ കണ്ടെത്തി. സസ്‌പെന്‍ഷനില്‍ നിന്ന് തിരിച്ചുവന്ന എംബാപ്പെയായിരുന്നു ആ ഗോളിന്റെ വഴികാട്ടി. പിഎസ്ജിയുടെ കാവല്‍പ്പടയ്ക്ക് അപ്രതീക്ഷിത ഷോക്കേല്‍പ്പിച്ചു കൊണ്ട് 13ാം മിനിറ്റില്‍ സോക്കാക്‌സ് പിഎസ്ജി വല കുലുക്കി. ഫ്രാന്‍സ് മിഡ്ഫീല്‍ഡര്‍ ഫ്‌ലോറിയാന്‍ മാര്‍ട്ടിനായിരുന്നു പിഎസ്ജിയെ വിറപ്പിക്കലസിന് പിന്നില്‍. പക്ഷേ, വിട്ടുകൊടുക്കാന്‍ പിഎസ്ജി ഒ—രുക്കമായിരുന്നില്ല, ആക്രമണത്തിന്റെ മൂര്‍ച്ചകൂട്ടിയ എമെറിയുടെ ശിഷ്യന്‍മാര്‍ 27ാം മിനിറ്റില്‍ കവാനിയുടെ ഉഗ്രന്‍ ഷോട്ടോടെ ഗോള്‍ മടക്കി. പിന്നീട് ഗോളുകളൊന്നൂം പിറക്കാതെ വന്നപ്പോള്‍ തുടര്‍ന്ന് ആരംഭിച്ച രണ്ടാം പകുതിയില്‍ 58ാം മിനിറ്റില്‍ വെറാറ്റിയുടെ അസിസ്റ്റിലൂടെ ഡിമരിയ രണ്ടാം ഗോളും തന്റെ അക്കൗണ്ടിലാക്കി, പിഎസ്ജി 3-1 ന് മുന്നില്‍. നാല് മിനിറ്റുകള്‍ക്കകം എഡിന്‍സണ്‍ കവാനി ഗോള്‍ പോസ്റ്റിന്റെ വലത് വശത്ത് നിന്ന് ഗോളെന്നുറച്ച മികച്ചൊരു ഷോട്ട് പോസ്റ്റിലേക്ക് ഉതിര്‍ത്തെങ്കിലും അത് തട്ടിയകറ്റിയ ഗോളിയില്‍ നിന്ന് പെടുന്നനെ പന്ത് വരുതിയിലാക്കിയ മരിയ അനായാസം അസൗക്‌സ് വലയിലെത്തിച്ചു. ഗോള്‍ നേട്ടത്തോടെ ഹാട്രിക്ക് തികച്ച മരിയയിലൂടെ പിഎസ്ജിയുടെ അക്കൗണ്ടില്‍ നാലാം ഗോളും കൂടിച്ചേര്‍ന്നു. പിന്നീട് കൂടുതല്‍ ഗോളുകളുമായി അസൗക്‌സിനെ നാണം കെടുത്താമെന്ന് വ്യാമോഹിച്ച പിഎസ്ജിക്ക് 90ാം മിനിറ്റില്‍ വന്‍ തിരിച്ചടി നേരിട്ടു. 90ാം മിനിറ്റു വരെ ഗോള്‍ വല കാത്തിരുന്ന കെവിന്‍ ട്രാപ്പ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പക്ഷേ, ഡാനി ആല്‍വ്‌സ് ഗോളിയുടെ വേഷം ധരിച്ചതോടെ പിഎസ്ജി  നിരയില്‍ ഒമ്പത് താരങ്ങളാണ് വിങുകളില്‍ തമ്പടിച്ചത്. അവസാന വിസിലും മുഴങ്ങിയതോടെ 4-1ന്റെ ജയവുമായി പിഎസ്ജി ക്വാര്‍ട്ടര്‍ പ്രവേശനം ഗംഭീരമാക്കി.
Next Story

RELATED STORIES

Share it