മോഷണക്കേസില്‍ അറസ്റ്റിലായ യുവാവ് ഗുരുതരാവസ്ഥയില്‍; കസ്റ്റഡി മര്‍ദ്ദനമെന്ന് ബന്ധുക്കള്‍

ലഹരിക്കടിമയായ അജേഷ് ജയിലിലെത്തിയ ഉടന്‍ ലഹരി കിട്ടാത്തതിനെ തുടര്‍ന്നുള്ള വിഭ്രാന്തി കാരണമാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വാദം

Update: 2019-11-19 00:59 GMT

കല്‍പറ്റ: മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത യുവാവിനെ ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് മീനങ്ങാടി സുല്‍ത്താന്‍ ബത്തേരി പുതുച്ചോല മാവാടി വീട്ടില്‍ അജേഷിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലിസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതു കാരണമാണ് യുവാവിനു പരിക്കേറ്റതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. അജേഷിനെ ഇക്കഴിഞ്ഞ എട്ടിനാണ് മീനങ്ങാടി പോലിസ് ബാറ്ററി മോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ടവറുകള്‍ക്കു കീഴിലെ ബാറ്ററി മോഷ്ടിക്കുന്ന നാലംഗ സംഘത്തെ ബത്തേരി പൊലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അജേഷിനെ പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യുകയും വൈത്തിരി സബ് ജയിലിലേക്കയക്കുകയുമായിരുന്നു. പിറ്റേന്നാണ്

    അജേഷിനെ ഗുതുതരാവസ്ഥയില്‍ ജയില്‍ അധികൃതര്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ലഹരിക്കടിമയായ അജേഷ് ജയിലിലെത്തിയ ഉടന്‍ ലഹരി കിട്ടാത്തതിനെ തുടര്‍ന്നുള്ള വിഭ്രാന്തി കാരണമാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വാദം.




Tags:    

Similar News